വ​ന്യ​ജീ​വി​ശ​ല്യം പ​രി​ഹ​രി​ക്ക​ണം; ക​ർ​ഷ​ക സം​ഗ​മം ഇ​ന്ന്
Friday, April 19, 2024 11:54 PM IST
മു​ണ്ട​ക്ക​യം: മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി​ശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ഹാ​സം​ഗ​മം ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് മ​ല​യോ​ര സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ണ്ണി വെ​ട്ടു​ക​ല്ലേ​ൽ, കോ​രു​ത്തോ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖാ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. സാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഇ​നി ഒ​രു ജീ​വ​ൻ​കൂ​ടി ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട്, എ​രു​മേ​ലി, പെ​രു​വ​ന്താ​നം, കൊ​ക്ക​യ​ർ, പെ​രു​ന്നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു നി​ര​വ​ധി ക​ർ​ഷ​ക​രും പ​ങ്കെ​ടു​ക്കും. വ​നം സം​ര​ക്ഷി​ക്കു​ക​യും വ​നാ​തി​ർ​ത്തി​യി​ലു​ള്ള ജ​ന​ങ്ങ​ൾ ഭീ​തി കൂ​ടാ​തെ കൃ​ഷി ചെ​യ്യു​വാ​നും ജീ​വ​ഭ​യ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കു​വാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വ​ന​വും കൃ​ഷി ഭൂ​മി​യും വേ​ർ​തി​രി​ക്കു​ക, മൃ​ഗ​ങ്ങ​ൾ​ക്ക് ക​ട​ന്നു വ​രാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് സം​ഗ​മ​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലെ മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ല​യോ​ര​മേ​ഖ​ല​യി​ലും വ​നാ​തി​ർ​ത്തി​യി​ലും താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​ജീ​വി​ശ​ല്യം, മ​രം മു​റി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, പ​ട്ട​യ സം​ബ​ന്ധ​മാ​യ പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​യും ക​ർ​ഷ​ക മ​ഹാ​സം​ഗ​മ​ത്തി​ൽ ച​ർ​ച്ച​യാ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദി​വാ​ക​ര​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷി​ബു കു​റു​മ്പ​ന​ക്ക​ൽ, ജോ​ഷി മാ​ത്യു പൂ​വ​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.