ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വം: കോ​ണ്‍​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Sunday, July 6, 2025 11:46 PM IST
കു​മ​ളി: കു​മ​ളി ആ​ദി​വാ​സി കോ​ള​നി​യി​ലെ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. മ​ന്നാ​ക്കു​ടി​യി​ലെ അ​യ്യ​പ്പ​ൻ - 51നെ​യാ​ണ് കാ​ണാ​താ​യ​ത്.

കഴിഞ്ഞ മേ​യ് 12ന് ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ വി​വാ​ഹാഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ അ​യ്യ​പ്പ​ൻ സ്വ​ന്തം വീ​ട്ടി​ൽ മ​ട​ങ്ങിവ​ന്നശേ​ഷം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ മ​റ​ന്നുവ​ച്ച മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ക്കാ​ൻ പോ​യ​തി​നുശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി​യ​ത്.

ബ്ലോക്ക് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​ക്കാ​ട്ട് സ​മ​രം ഉദ്ഘാ​ട​നം ചെ​യ്തു. പി.​പി. റ​ഹിം, സ​നൂ​പ് സ്ക​റി​യ, ടി.​എ​ൻ. ബോ​സ്, പ്ര​സാ​ദ് മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.