മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ കോ​ലം ക​ത്തി​ച്ചു
Sunday, July 6, 2025 3:46 AM IST
ക​രി​ങ്കു​ന്നം:​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​രി​ങ്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ കോ​ലം ക​ത്തി​ച്ചു. ക​രി​ങ്കു​ന്നം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കോ​ലം ക​ത്തി​ച്ച​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​മോ​നി​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ജോ​സ് കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ൻ കൊ​ച്ചു ക​രൂ​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ തോ​മ​സ്, ബേ​ബി പൊ​ടി​മ​റ്റം, ബേ​ബി വ​രാ​പ്പു​ഴ , ട്രീ​സ കാ​വാ​ലം, ഷാ​ന്‍റി പ​ട്ടേ​രു പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.