ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Sunday, July 6, 2025 3:46 AM IST
മ​റ​യൂ​ർ: ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​ച്ചി​വ​യ​ൽ നാ​ക്കു​പ്പെ​ട്ടി ആ​ദി​വാ​സി​ക്കു​ടി സ്വ​ദേ​ശി ല​വ​നാ​ണ് (40) മ​രി​ച്ച​ത്. കു​ടി​യി​ൽ​നി​ന്ന് അ​ക​ലെ​യു​ള്ള കൃ​ഷി​സ്ഥ​ല​ത്തെ വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്.

സ​മീ​പ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ർ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വി​ര​ള​ട​യാ​ള വി​ദ​ഗ്ദ​രും പ​രി​ശോ​ധ​ന ന​ട​ത്തി. മ​റ​യൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി.