ഇടുക്കി: ക്ഷീര വികസനവകുപ്പിന്റെ വിവിധ പദ്ധതികൾക്ക് ഓണ്‍ലൈനായി 20 വരെ അപേക്ഷിക്കാം.
എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുൽക്കൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം.
20 സെന്റിന് മുകളിലുള്ള പുൽക്കൃഷി, തരിശുഭൂമിയിലെ പുൽക്കൃഷി, ചോളക്കൃഷി, പുൽക്കൃഷിക്ക് വേണ്ടിയുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽക്കൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായി പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പദ്ധതികൾ, യുവജനങ്ങൾക്കായി പത്തു പശുക്കൾ അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിംഗ് മെഷീൻ വാങ്ങുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കുതലത്തിലെ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍. 04862 222099.