ക​ല്ലാ​ര്‍ സ്‌​കൂ​ളി​ല്‍ ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല തീർക്കും
Friday, July 4, 2025 11:41 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ര്‍​ക്കും. ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന 17ന് ​രാ​വി​ലെ 10ന് ​മു​ണ്ടി​യെ​രു​മ​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ര്‍​ക്കു​ന്ന​ത്.

ല​ഹ​രി​വി​മു​ക്ത പ​ട്ടം​കോ​ള​നി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്‌​കൂ​ളി​നെ പൂ​ര്‍​ണ​മാ​യി ചു​റ്റി അ​ണി​നി​ര​ക്കു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ക​ണ്ണി​ക​ളാ​വും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം പ്ര​മേ​യ​മാ​ക്കി​യ മൂ​ന്നു​വാ​ക്യ​ത്തി​ല്‍ കൂ​ടാ​ത്ത ആ​പ്ത​വാ​ക്യ​മാ​ണ്

ക്ഷ​ണി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച ആ​ശ​യം ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ത​ല​ക്കെ​ട്ടാ​കും. വി​ജ​യി​ക്ക് 2,500 രൂ​പ അ​വാ​ര്‍​ഡ് ന​ല്‍​കും. ആ​ശ​യ​ങ്ങ​ള്‍ 9446928345 എ​ന്ന വാ​ട്‌​സ്ആ​പ് ന​മ്പ​റി​ല്‍ അ​യ​യ്ക്ക​ണ​മെ​ന്ന് സ​പ്ത​തി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ര​മേ​ശ് കൃ​ഷ്ണ​ന്‍, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ വി​ജ​യ​ന്‍ പി​ള്ള, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​വി. ഹെ​ല്ലോ​ക്ക്, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മോ​ന്‍ താ​ന്നി​ക്ക​ല്‍, റ​സാ​ഖ് മൗ​ല​വി, എം.​സി. വി​ന​യ​രാ​ജ്, അം​ബു​ജാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.