വെ​ള്ള​യാം​കു​ടി യു​പി സ്കൂ​ളി​ൽ ച​ക്ക മ​ഹോ​ത്സ​വം
Friday, July 4, 2025 11:40 PM IST
വെ​ള്ള​യാം​കു​ടി: സെ​ന്‍റ് ജെ​റോം​സ് യു​പി സ്കൂ​ളി​ൽ ച​ക്ക മ​ഹോ​ത്സ​വം ന​ട​ത്തി. അ​ന്താ​രാ​ഷ്‌​ട്ര ച​ക്ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ ച​ക്ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഉ​ത്പ​ന്ന നി​ർ​മാ​ണ - പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​റു​പ​തി​ല​ധി​കം ച​ക്ക ഉ​ത്പ​ന്ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ച​ക്ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് നി​ർ​വ​ഹി​ച്ചു. അ​സി. മാ​നേ​ജ​ർ ഫാ. ​ഡെ​യ​ൻ വ​ട​ക്കേ​മു​റി​യി​ൽ, ജീ​വ​ൻ ടീ ​അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ, ഫാ. ​കു​ര്യ​ൻ പൊ​ടി​പാ​റ​യി​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബീ​ന സി​ബി, വെ​ള്ള​യാം​കു​ടി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജോ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് വ​ർ​ഗീ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ജി​ൻ​സി​മോ​ൾ, ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.