ക​രി​ദി​നം ആ​ച​രി​ച്ചു
Friday, July 4, 2025 11:41 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രി​ദി​നം ആ​ച​രി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ശ​മ്പ​ള​വും പെ​ന്‍​ഷ​നും പ​രി​ഷ്‌​ക​രി​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടും ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. പ​രി​ഷ്‌​ക​ര​ണം അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ഞ്ചു​വ​ര്‍​ഷം കൂ​ടു​മ്പോ​ൾ ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം എ​ന്ന കീ​ഴ്വ​ഴ​ക്കം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ആ​രോ​പി​ച്ചു. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നെ​ടു​ങ്ക​ണ്ടം സ​ബ് ട്ര​ഷ​റി​ക്ക് മു​മ്പി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ അ​സോ​സി​യേ​ഷ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റാ​ര്‍ വി.​എ. ജോ​സ​ഫ്, കെ.​എ. രാ​ജ​ന്‍, എ​ബ്ര​ഹാം മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.