ഹോ​ട്ട​ൽ ഉ​ട​മ​ക​ളെ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി പ​രാ​തി
Sunday, July 6, 2025 3:46 AM IST
തൊ​ടു​പു​ഴ: ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഫോ​ണി​ൽ വി​ളി​ച്ച് ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​ണെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഭ​വം പ​തി​വാ​കു​ന്നു. ഇ​തേത്തു​ട​ർ​ന്നു കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.

താങ്ക​ളു​ടെ ഹോ​ട്ട​ലി​ൽനി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കി​യ​തെ​ന്നും പാ​ഴ്സ​ൽ വാ​ങ്ങി​യ​തി​ൽ ക​ന്പിക്കഷ​ണം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന് കു​റ​ഞ്ഞ​ത് 50,000 രൂ​പ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​യി​ൽ 10,000 ഗൂ​ഗി​ൾ പേ ​ചെ​യ്താ​ൽ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​മെ​ന്നു​മാ​ണ് വാ​ഗ്ദാ​നം. ഇ​തി​നു പു​റ​മേ ചി​കി​ൽ​സ​യ്ക്കു പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കെഎ​ച്ച്ആ​ർ​എ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ മോ​ഹ​ന​ൻ, തൊ​ടു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി പ്ര​തീ​ഷ് കു​ര്യാ​സ്, വി. ​പ്ര​വീ​ണ്‍, എ.​ആ​ർ.​ ഗി​രീ​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.