താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ സൂ​പ്ര​ണ്ടി​നെ ത​ട​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സമരം
Sunday, July 6, 2025 3:46 AM IST
അ​ടി​മാ​ലി: ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ സം​ഘ​ർ​ഷം. അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ മു​റി​യ്ക്കു​ള്ളി​ല്‍ ത​ട​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പു സ​മ​ര​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സ​മ​രം നീ​ണ്ട​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി.

സൂ​പ്ര​ണ്ടി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു വി​ഭാ​ഗം പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ മു​റി​ക്കു പു​റ​ത്തെ​ത്തി. കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​വു​മാ​യി മു​റി​ക്കു പു​റ​ത്തുനി​ന്ന​വ​രെ അ​നു​ന​യ​പ്പി​ച്ചു മാ​റ്റി.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ബന്ദിയാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച സ്റ്റാ​ഫ് കൗ​ണ്‍​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഏ​താ​നും സ​മ​യം ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ രോ​ഗി​ക​ള്‍​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് മ​റ്റൊ​രു വി​ഭാ​ഗം പൊ​തു​പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ ആ​യ​തോ​ടെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സതേ​ടി​യെ​ത്തി​യ രോ​ഗി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​യി.