ന​വ​വ​ധു​വി​നെ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, August 7, 2025 11:56 PM IST
അ​ന്ന​മ​ന​ട: ന​വ​വ​ധു​വി​നെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന്ന​മ​ന​ട എ​ട​യാ​റ്റൂ​ർ സ്വ​ദേ​ശി ആ​ല​ങ്ങാ​ട്ടു​കാ​ര​ൻ വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൾ ആ​യി​ഷ(23)​യെ ആ​ണ് കി​ട​പ്പു​മു​റി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ജൂ​ലാ​യ് 13 നാ​യി​രു​ന്നു വി​വാ​ഹം. ഭ​ർ​ത്താ​വ് ചേ​ല​ക്ക​ര സ്വ​ദേ​ശി നീ​ണ്ടൂ​ർ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​ൻ ഒ​രാ​ഴ്ച മു​ൻ​പാ​ണ് അ​വ​ധി​ക്കു​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചു​പോ​യ​ത്. കാ​സോ​ക്കു ക​രാ​ട്ടെ ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​യാ​യ ആ​യി​ഷ ചാ​ല​ക്കു​ടി പ​ന​മ്പി​ള്ളി കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​യാ​ണ്.

തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന ചാ​മ്പ്യ​യാ​യ ഇ​വ​ർ മാ​ള സൊ​ക്കോ​ർ​സോ സ്‌​കൂ​ൾ, മാ​ള കാ​ർ​മ​ൽ കോ​ള​ജ്, സ്നേ​ഹ​ഗി​രി ഹോ​ളി ചൈ​ൽ​ഡ് സ്‌​കൂ​ൾ, പാ​ലി​ശേേ​രി എ​സ്എ​ൻ​ഡി​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​രാ​ട്ടെ പ​രി​ശീ​ല​ക​യാ​ണ്. സം​സ്കാ​രം ന​ട​ത്തി.