ചാലക്കുടി: പെരിങ്ങൽകുത്തിൽ മഴക്കാലത്ത് ജലനിരപ്പ് 415 മീറ്ററിൽ നിർത്തുക, ഷോളയാർ, പറമ്പിക്കുളം അണക്കെട്ടുകളിൽ പര്യാപ്തമായ ഫ്ലഡ് ക്യൂഷൻ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുഴസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിനു മുന്പിൽ ബഹുജന പ്രതിഷേധ ധർണ നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
എസ്.പി. രവി. ഫാ. വർഗീസ് പാത്താടൻ, ടൗൺഇമാം ഹാജിഹുസൈൻ ബാഗവി, അഡ്വ. ബിജു എസ്. ചിറയത്ത്. മേരി നളൻ, എം. മോഹൻ ദാസ്, കെ.എം. ഹരിനാരായണൻ, ജയൻ പട്ടത്ത്, വിനിത ചോലയാർ, അമ്പാടി ഉണ്ണി, പ്രഫ. കുസുമം ജോസഫ്, ലീന ഡേവിസ്, ഷോൺ പല്ലിശേരി, സുരേഷ് മുട്ടത്തിൽ, കലാഭവൻ ജയൻ, ഐ. എ. അബ്ദുൾ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.