സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് പ​രേ​ഡും പ​താ​ക ഉ​യ​ർ​ത്ത​ലും
Sunday, August 3, 2025 8:23 AM IST
തൃ​ശൂ​ർ: സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ആ​ർ ക്യാ​ന്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സി​റ്റി എ​സ്പി​സി പ​ദ്ധ​തി​യു​ടെ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് തൃ​ശൂ​ർ സി​റ്റി​യി​ലെ 11 സ്കൂ​ളു​ക​ളി​ലെ 330 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത സെ​റി​മോ​ണി​യ​ൽ പ​രേ​ഡി​ൽ ജി​ല്ലാ ക​ള​ക്ട​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു .

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ എ​സ്പി​യു​മാ​യ ഷീ​ൻ ത​റ​യി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ആ​ര്യം​പാ​ടം സ​ർ​വോ​ദ​യം സ്കൂ​ളി​ലെ കേ​ഡ​റ്റ് ഐ​ശ്വ​ര്യ ന​യി​ച്ച പ​രേ​ഡി​ൽ വ​ട​ക്കാ​ഞ്ചേ​രി ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി. 

അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി​സ് തോ​മ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. ജ​യ​പ്ര​കാ​ശ് ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.