ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഇ​ത​ര സം​സ​ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, August 2, 2025 11:22 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഇ​ത​ര സം​സ​ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​സ്റ്റ് ബം​ഗാ​ള്‍ ജ​ല്‍​പൈ​ഗു​രി ബ​സു​ലൈ​നി​ല്‍ കാ​ര്‍​ത്തി​ക് മ​ക​ന്‍ സ​പാ​ന്‍ ക​ഹാ​ബ് (25) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം തു​മ്പൂ​രി​ലാ​യി​രു​ന്നു താ​മ​സം.

വീ​ട്ടു​ജോ​ലി​ക​ള്‍​ക്കാ​യി എ​ത്തി​യ​താ​ണ് സ​പാ​നും ഭാ​ര്യ ഭാ​ര്യ കു​സു​മ​വും. ക​ഴി​ഞ്ഞ​ദി​വ​സം പ​നി വ​ന്ന​തോ​ടെ വേ​ളൂ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു.

വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.