ത​ഹ​സി​ൽ​ദാ​രു​ടെ വാ​ഹ​ന​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
Monday, August 4, 2025 1:11 AM IST
അ​തി​ര​പ്പി​ള്ളി: ത​ഹ​സി​ൽ​ദാ​രു​ടെ വാ​ഹ​ന​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു . മ​ല​ക്ക​പ്പാ​റ​യി​ൽ വീ​രാ​ൻ​കു​ടി ഉ​ന്ന​തി​യി​ൽ പു​ലി പി​ടി​ച്ചുകൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ച്ച രാ​ഹു​ൽ എ​ന്ന കു​ട്ടി​യു​ടെ കു​ടും​ബം ഉ​ൾ​പ്പെ​ടെ ഏ​ഴു കു​ടും​ബ​ങ്ങ​ളെ അ​ടി​യ​ന്തി​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ മ​ല​ക്ക​പ്പാ​റ​യി​ൽ പോ​യി മ​ട​ങ്ങി വ​രുമ്പോ​ഴാ​ണ് ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ കെ.​എ. ജേ​ക്ക​ബും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

രാ​ത്രി 11 നാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ വാ​ഹ​ന​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വാ​ഹ​നം പി​ന്നി​ൽനി​ന്ന് എ​ടു​ത്ത് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ശ​രീ​രം കൊ​ണ്ട് ത​ള്ളാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ശേ​ഷം കാ​ട്ടാ​ന ഓ​ടി മ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ല​ക്ക​പ്പാ​റ​യി​ൽ പോ​യ ത​ഹ​സി​ൽ​ദാ​ർ അ​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടിരി​ക്കു​മ്പോ​ൾത​ന്നെ പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​തും ആ​ശ​ങ്ക പ​ട​ർ​ത്തി.