ചാ​രാ​യവി​ല്പ​ന: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, August 3, 2025 8:14 AM IST
അ​തി​ര​പ്പി​ള്ളി: ആ​ദി​വാ​സി ഉ​ന്ന​തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തിവ​ന്നി​രു​ന്ന വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി ക​ല്ലേ​ലി വീ​ട്ടി​ൽ വി​നീ​ഷി​നെ (44) ചാ​ല​ക്കു​ടി റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ യു. ഹ​രീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ഉ​ന്ന​തി​ക​ളി​ലേ​ക്കു വി​ല്പന​യ് ക്കാ​യി കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വു​മാ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ലി​റ്റ​റി​ന് 1000 രൂ​പ​ക്കാ​ണ് ഇ​യാ​ൾ ചാ​രാ​യം ചി​ല്ല​റ വി​ല്പന ന​ട​ത്തി​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.