തൃപ്രയാർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അന്യായമായി ആൾക്കൂട്ടം വിചാരണനടത്തി അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ വന്ദനയെയും സിസ്റ്റർ പ്രീതിയെയും ഉടനേ മോചിപ്പിക്കുക, കന്യാസ്ത്രീകളുടെ പേരിൽ അന്യായമായി എടുത്തിരിക്കുന്ന കേസ് ഉടനടി റദ്ദുചെയ്യുക, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പഴുവിൽ ഫൊറോനയിൽപ്പെട്ട 16 പള്ളികളിൽനിന്നുള്ള പ്രതിനിധികൾ വികാരിയച്ചൻമാരുടെയും സിസ്റ്റർമാരുടെയും നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
തൃപ്രയാർ വിശുദ്ധ യൂദാ തദേവൂസ് ദേവാലയത്തിനു മുൻവശത്തു ചേർന്ന പ്രതിഷേധയോഗം പഴുവിൽ ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. പഴുവിൽ ഫൊറോന കൗണ്‍സിൽ സെക്രട്ടറി എ.എ. ആന്റണി അധ്യക്ഷനായിരുന്നു. അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോ ഷി വടക്കൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. സെബാസ്റ്റ്യൻ വെട്ടത്ത്, ഫൊറോന കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ, ഫാ. ജെൻസ് തട്ടിൽ, സിസ്റ്റർ കൊച്ചുത്രേസ്യ, സിസ്റ്റർ അനു ജോണ്സണ്, സിസ്റ്റർ നിഷ, ഫാ. ജോസഫ് മുരിങ്ങാത്തേരി, ഫൊറോന കുടുംബകൂട്ടായ്മ കണ്‍വീനർ പ്രീറ്റ് ജെ. മുരിയാടൻ, ഫാ. സിജോ കാട്ടൂക്കാരൻ, ഫൊറോന മാതൃവേദി പ്രസിഡന്റ് ഷാലി ഫ്രാൻസിസ്, ഫൊറോന മദ്യവിരുദ്ധസമിതി പ്രസിഡന്റ് ജോസ് ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
കൈക്കാരന്മാരായ സി.എ. ജെ യിംസ്, ലിജോ കരിയാട്ടിൽ, സിജോ ചാലക്കൽ, റോബിൻ ചാലക്കൽ, സോബി സി. ആന്റണി, കെ.ടി. ഷൈജൻ തുടങ്ങിയവർ നേതൃത്വം നൽകി.
യോഗത്തിനുമുന്പ് തൃപ്രയാർ സെന്ററിൽനിന്നു പ്രതിഷേധപ്രകടനവും നടത്തി.