ര​ണ്ടാ​മ​ത് വി​യാ​നി പ​ദ​യാ​ത്ര ഇ​ന്ന്
Sunday, August 3, 2025 8:14 AM IST
പു​ത്തൂ​ർ: വൈ​ദി​ക​രു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​നി​യു​ടെ തി​രു​നാ​ളി​നോ​ടു​ന​ബ​ന്ധി​ച്ച് പു​ത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​ത് വി​യാ​നി പ​ദ​യാ​ത്ര ഇ​ന്നു ന​ട​ത്തും.

പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്നു മാ​ന്നാം​മം​ഗ​ലം പ​ള്ളി​യി​ലേ​ക്കാ​ണ് പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​ത്. പൂ​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. തൃ​ശൂ​ർ അ​തി​രൂ​പ​ത പാ​സ്റ്റ​റൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ന്ത്രി കെ. ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

സ​മാ​പ​ന​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നി​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പു​ത്തൂ​ർ, കൊ​ഴു​ക്കു​ള്ളി, ഇ​ര​വി​മം​ഗ​ലം, വ​ല​ക്കാ​വ്, തൃ​ക്കൂ​ർ, പൊ​ന്നൂ​ക്ക​ര, ഭ​ര​ത, വെ​ട്ടു​കാ​ട്, ചേ​രും​കു​ഴി, മാ​ന്ദാമം​ഗ​ലം , മ​രോ​ട്ടി​ച്ചാ​ൽ തു​ട​ങ്ങി​യ ഇ​ട​വ​ക​ക ളിലെ കൈ​ക്കാ​ര​ന്മാ​ർ പ​താ​കവാ​ഹ​ക​രാ​യി പ​ദ​യാ​ത്ര ന​യി​ക്കും. ഒ​ല്ലൂ​രി​ൽ​ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പു​ത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ. ഫാ. ​പ്രി​ൻ​സ് നാ​യ​ങ്ക​ര, അ​ഡ്വ. ഡേ​വി​സ് ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.