പെ​രി​ങ്ങ​ൽ​കു​ത്ത് ജ​ല​നി​ര​പ്പ് താ​ഴ്ത്ത​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തും
Sunday, August 3, 2025 8:14 AM IST
ചാ​ല​ക്കു​ടി: പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലെ ജ​ല​നി​ര​പ്പ് മ​ഴ​ക്കാ​ല​ത്ത് 415 മീ​റ്റ​റി​ൽ താ​ഴെ നി​ർ​ത്തി വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​റ​വും ജ​ല ജാ​ഗ്ര​താ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചി​ന് 10.30‌ന് ​കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ഗോ​പാ​ല​കൃ​ഷ് ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്പി ര​വി, അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്ത്, ഡോ. ​ബി. രാ​ധാ​ര​മ​ണ​ൻ, ഡെ​ന്നി മൂ​ത്തേ​ട​ൻ, എം. ​മോ​ഹ​ൻ​ദാ​സ്, ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്ത്, കെ.​എം. ഹ​രി നാ​രാ​യ​ണ​ൻ, ക​ലാ​ഭ​വ​ൻ ജ​യ​ൻ, സു​രേ​ഷ് മു​ട്ട​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.