സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, August 2, 2025 11:22 PM IST
ആ​മ്പ​ല്ലൂ​ര്‍: സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ജോ​ലി​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ. ആ​മ്പ​ല്ലൂ​ർ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം പൈ​നാ​ട​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ സ്വ​ദേ​ശി പു​ഴ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ഭാ​സ്‌​ക​ര​നാ​ണ് (64) മ​രി​ച്ച​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​സു​ഖം മൂ​ലം അ​വ​ധി​യി​ലാ​യി​രു​ന്ന ഭാ​സ്ക​ര​ൻ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ച്ച​ത്.

ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് ജോ​ലി​ക്കെ​ത്തി​യ മ​റ്റൊ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ഭാ​സ്‌​ക​ര​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: അ​നു, ജി​നു. മ​രു​മ​ക​ൻ: ഷൈ​ജു.