കാ​ണാ​താ​യ സൈ​നി​ക​ൻ തി​രി​ച്ചെ​ത്തി
Monday, August 4, 2025 1:11 AM IST
ഗു​രു​വാ​യൂ​ർ: യു​പി​യി​ലെ ബ​റേ​ലി​യി​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​നു​പോ​യി കാ​ണാ​താ​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ തി​രി​ച്ചെ​ത്തി. താ​മ​ര​യൂ​ർ കൊ​ങ്ങ​ണം​വീ​ട്ടി​ൽ ഫ​ർ​സീ​ൻ ഗ​ഫൂ​റാ​ണ്(28) തി​രി​ച്ചെ​ത്തി​യ​ത്. ഇ​യാ​ള്‌ ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി. തുടര്‌ന്ന് മു​തു​വ​ട്ടൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഫ​ർ​സീ​ൻ തി​രി​ച്ചെ​ത്തി​യ വി​വ​രം ഗു​രു​വാ​യൂ​ർ പോ​ലീ​സ് യു​പി പോ​ലീ​സി​നെ അ​റി​യി​ച്ചു.

ജൂ​ലെെ 10ന് ​ബാ​ന്ദ്ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് റാം​ന​ഗ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ യാ​ത്ര​പോ​യ ഫ​ർ​സി​ൻ രാ​ത്രി പ​ത്ത​ര​വ​രെ ഭാ​ര്യ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഫോ​ണി​ൽ കി​ട്ടി​യി​ല്ല. പ​രി​ശീ​ല​ന​സ്ഥ​ല​ത്തും എ​ത്തി​യി​ട്ടി​ല്ല​ന്ന​റി​ഞ്ഞ​തോ​ടെ ബ​ന്ധു​ക്ക​ൾ ബ​റേ​ലി​യി​ലെ​ത്തി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി അ​ന്വേ​ഷ​ണം​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സെെ​നി​ക ത​ല​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ സെ​റീ​ന ഹൈ​ക്കോ​ട​തി​യി​ല്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യും ന​ല്‍​കി. ആ​ര്‍​മി പൂ​നെ റെ​ജി​മെ​ന്‍റി​ല്‍ ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഫാ​ര്‍​മ​സി​സ്റ്റാ​ണ് ഫ​ർ​സി​ൻ.