ഇരിങ്ങാലക്കുട: നീഡ്സ് വിദ്യാദീപം പദ്ധതി ഉദ്ഘാടനം പ്രസിഡന്റ്് തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. ഗുരുതര രോഗ ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി പഠന സഹായം നല്കുന്ന സാന്ത്വന പദ്ധതിയാണ് വിദ്യാദീപം. എല്ലാ മാസവും നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന നീഡ്സിന്റെ കരുണയുംകരുതലും പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വിദ്യാദീപം പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യഘട്ട സാമ്പത്തിക സഹായം നല്കിക്കൊണ്ടാണു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം അധ്യക്ഷത വഹിച്ചു.
നീഡ്സ് ഭാരവാഹികളായ ഗുലാം മുഹമ്മദ് മാസ്റ്റര്‍, ആശാലത ടീച്ചര്‍, എം.എന്‍. തമ്പാന് മാസ്റ്റര്‍, മുഹമ്മദാലി കറുകത്തല, അഡ്വ. ബോസ്കുമാര്‍, ഷൗക്കത്ത്, പി.ആര്. സ്റ്റാന്‍ലി, പി.ടി. ജോര്‍ജ്, ഇ.പി. സഹദേവന്, ഷെയ്ക്ക് ദാവൂദ്, എന്‍.സി. വാസു, ഡോ. എന്‍.വി. കൃഷ്ണന്, ഉണ്ണികൃഷ്ണന്, തോമസ് കരുമാലിക്കല്‍, പി.കെ.ജോണ്സന്, റിനാസ് താണിക്കപ്പറന്പില് എന്നിവര്‍ പ്രസംഗിച്ചു.