പുത്തൂർ: വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുത്തൂർ ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്നു മാന്ദാമംഗലം പള്ളിയിലേക്കുനടന്ന പദയാത്രയിൽ ആയിരങ്ങൾ അണിനിരന്നു.
തൃശൂർ അതിരൂപത പാസ്റ്റൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ പതാക ഉയർത്തി. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളി നടത്തുകൈക്കാരൻ സന്തോഷ് ആട്ടോക്കാരന് പേപ്പൽപതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷതവഹിച്ചു.
ഫാ. നവീൻ മുരിങ്ങത്തേരി, ഫാ. ജോൺസൻ ചിറ്റിലപ്പിളളി, ഫാ. ബെന്നി കിടങ്ങൻ, ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ഫാ. ജിമ്മി കല്ലിങ്കൽ കൂടിയിൽ, ഫാ. ബൈജു കാഞ്ഞിരത്തിങ്കൽ, ഫാ. ജോസഫ് വൈക്കാടൻ, ഫാ. ജോൺ പാവർട്ടിക്കാരൻ, ഫാ. പ്രിൻസ് നായങ്കര, പദയാത്ര കൺവീനർ ഡേവിസ് കണ്ണൂക്കാടൻ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വംനൽകി. പുത്തൂർ, കൊഴുക്കുള്ളി, ഇരവിമംഗലം, വലക്കാവ്, തൃക്കൂർ, പൊന്നൂക്കര, ഭരത, വെട്ടുകാട്, ചേരുംകുഴി, മാന്നാമംഗലം, മരോട്ടിച്ചാൽ ഇടവകയിലെ വിശ്വാസികൾ പദയാത്രയിൽ അണിനിരന്നു. സമാപനസമ്മേളനം മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു.
തിരുനാളിനോടനുബന്ധിച്ച് മാന്ദാമംഗലം പള്ളിയിൽ ഊട്ടുസദ്യയും ഉണ്ടായിരുന്നു.