ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, August 1, 2025 11:58 PM IST
പു​ത്ത​ൻ​പീ​ടി​ക: ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പു​ത്ത​ൻ​പീ​ടി​ക അ​കാ​യ് റോ​ഡി​ൽ വ​ള്ളോ​പ്പു​ള്ളി ശി​വ​രാ​മ​ൻ (73) ആ​ണ് മ​രി​ച്ച​ത്.

പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ജോ​സ​ഫ് പ​ന്ത​ൽ വ​ർ​ക്ക്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. തി​ങ്ക​ളാ​ഴ്ച്ച വൈ​കീ​ട്ട് ഏ​ഴോ​ടെ പാ​ദു​വ ആ​ശു​പ​ത്രി റോ​ഡ് ജം​ഗ്ഷ​നി​ൽ കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ശി​വ​രാ​മ​നെ ബൈ​ക്ക് ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശി​വ​രാ​മ​ൻ കഴിഞ്ഞദിവസം രാ​ത്രി മ​രി​ച്ചു. ആ​ല​പ്പാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. സം​സ്കാ​രം നടത്തി.