തൃശൂർ: അർണോസ് ഫോറത്തിന്റെ പത്താംവാർഷികവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടന്നു. ഡോ. ജോർജ് തേനാടികുളത്തിന്റെ മുഖ്യകാർമികത്വത്തിൽ അനുസ്മരണബലി, ഒപ്പീസ് എന്നിവയോടെ ആരംഭിച്ച പരിപാടിയിൽ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
റവ. ഡോ. ജോർജ് തേനാടിക്കുളം അധ്യക്ഷത വഹിച്ചു. അർണോസ് പ്രചാരണത്തിനും പഠനത്തിനുംവേണ്ടി മികച്ച സേവനം അർപ്പിച്ച ജോണ് കള്ളിയത്ത്, ഷെവ. സി.എൽ. ജോസ്, ഷെവ. ജോർജ് മേനാച്ചേരി, റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, ആന്റണി പുത്തൂർ, ഡോ. ഇന്ദു ജോണ്, ഡോ. കെ.എസ്. ഗ്രേസി, ഫാ. ആന്റണി മേച്ചേരി എന്നിവരെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.
ഡോ. ജോർജ് അലക്സ്, എം.ഡി. റാഫി, ബേബി മൂക്കൻ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഫാ. ആന്റണി ചില്ലിട്ടശേരി, ഫാ. ജിയോ ചെരടായി, ഫാ. ജോസ് തച്ചിൽ, ജോണ്സൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി നടന്ന സെമിനാറിൽ അർണോസ് പാതിരിയുടെ ജനോവപർവം എന്ന വിഷയത്തെപ്പറ്റി ജോണ് തോമസ് പ്രഭാഷണം നടത്തി. തുടർന്ന് ആന്റോ പട്ട്യേക്കാരൻ ആൻഡ് ടീമിന്റെ ഒറ്റുകാരൻ എന്ന ബൈബിൾ ലഘുനാടകവും സ്നേഹവിരുന്നുമുണ്ടായിരുന്നു.