ആധുനിക വാതകശ്മശാനം മാ​ലി​ന്യനിക്ഷേപകേന്ദ്രമായി
Saturday, August 2, 2025 12:52 AM IST
വ​ട​ക്കാ​ഞ്ചേ​രി: ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച പൊ​തു​ശ്മ​ശാ​ന​ം കാ​ടു​ക​യ​റി​യും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചും ന​ശി​ക്കു​ന്നു.

46 ല​ക്ഷം രൂ​പ ചെല​വി​ട്ട് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ച്ച ഗ്യാ​സ് ക്രി​മറ്റോ​റി​യ​മാ​ണ് ത​കരു​ന്ന​ത്. രാ​ത്രി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​ഴിഞ്ഞാ​ട്ട​വും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സകേ​ന്ദ്ര​വു​മാ​യി കെ​ട്ടി​ടം മാ​റിക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ യുഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ 20 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ എട്ടുല​ക്ഷം രൂ​പ​യും വ​ട​ക്കാ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 18 ല​ക്ഷം രൂ​പ​യു​ം ചെല​വി​ട്ടാ​ണ് പൊ​തു​ശ്മ​ശാ​നം നിര്‌മിച്ചത്. സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് യുഡ​ി എ​ഫ് ഭ​ര​ണ​സ​മി​തിയാണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.​

പി​ന്നീ​ടുന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി, മ ു​ണ്ട​ത്തി​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ട്ടിച്ചേ​ർ​ത്ത് ന​ഗ​ര​സ​ഭ​യാ​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽഡിഎ​ഫ് അ​ധി​കാ​ര​ത്തി​ലെത്തു​ക​യും ചെ​യ്ത​തോ​ടെ അ​ങ്ങോ​ട്ട് തി​രി​ഞ്ഞുനോ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അഞ്ചുല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി ടൈ​ൽ​സ്‌വി​രി​ച്ച് വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് പൊ​ളി​ച്ചുനീ​ക്കി.

ന​ഗ​ര​സ​ഭ​യി​ലെ പാ​വ​പ്പെ​ട്ടവര്‌ മ​ര​ണ​പ്പെ​ടു​മ്പോ​ൾ മൃ​ത​ദേ​ഹം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​തെ ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ലു​ള്ള എ​ങ്ക​ക്കാ​ട് പൊ​തുശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ഗ്യാ​സ് ക്രി​മ​റ്റോ​റി​യ​ത്തി​ൽ സം​സ്ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ മെ​ഷി​നറി​ക​ൾ കൊ​ണ്ടു​വ​ന്ന് ശ​മ്ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണസ​മി​തി​ക്ക് ക​ഴി​ഞ്ഞി​​ല്ല. അതി​നുപ​ക​രം ന​ഗ​ര​സ​ഭ​യി​ലെ 41 ഡി​വി​ഷ​നു​ക​ളി​ൽനി​ന്നു ഹ​രി​തക​ർ​മസേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം മു​ഴു​വ​ൻ​പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് സ്റ്റോ​ക്ക് ചെ​യ്യു​ന്ന​ത്.

ഇ​ത​ു മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധിത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു കോ​ൺ​ഗ്ര​സ് പറയുന്നു. ഉ​ട​ൻ മാ​ലി​ന്യം നീ​ക്കംചെ​യ്യു​ക​യും ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പംന​ൽ​കാനൊരുങ്ങുക​യാ​ണ് കോ​ൺ​ഗ്ര​സ്.