രോ​ഗ​ങ്ങ​ൾ​ക്കുമു​ന്നി​ൽ ഒ​രാ​ൾപോ​ലും നി​സഹാ​യ​നാ​കി​ല്ല: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Saturday, August 2, 2025 12:52 AM IST
മാ​ള: വി​വി​ധ​ങ്ങ​ളാ​യ രോ​ഗ​ങ്ങ​ൾ​ക്കുമു​മ്പി​ൽ ഒ​രാ​ൾപോ​ലും നി​സഹാ​യ​നാ​യി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ കേ​ര​ള​ത്തി​ൽ ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണ ജോ​ർ​ജ്. മാ​ള സാ​മൂ​ഹ്യ‌ആ​രോ​ഗ്യകേ​ന്ദ്ര​ത്തെ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്നച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തോ​ടൊ​പ്പം പേ​രൂ​ർ​ക്കാ​ട് ജ​ന​കീ​യ ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ചി​കി​ത്സാചെ​ല​വു​ക​ൾ കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ളം ഏ​റെ വി​ജ​യി​ച്ചുവെന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി.ആ​ർ. സു​നി​ൽ​കു​മാ​ർ എം എ​ൽ എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യകേ​ര​ളം ഡ​യ​റ​ക്ട​ർ ഡോ. ​കെ.ജെ. ​റീ​ന, ഡിഎംഒ ഡോ. ​ടി.​പി. ശ്രീ​ദേ​വി, ഡോ. ​സ​ജീ​വ്‌കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രേ​ഖ ഷാ​ന്‍റി, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ന്ദു ബാ​ബു, കെ.ആ​ർ. ജോ​ജോ, പി.വി. വി​നോ​ദ്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​
ആ​ശ സേ​വ്യ​ർ എ​ന്നി​വ​ർ പ്രസം​ഗിച്ചു.