മ​ട്ടു​പ്പാ​വു​കൃ​ഷി​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ
Saturday, August 2, 2025 12:52 AM IST
തൃ​ശൂ​ർ: ന​ഗ​ര​സ​ഭ​ക​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മ​ട്ടു​പ്പാ​വു​കൃ​ഷി​യു​ടെ സ​ബ്സി​ഡി​വി​ത​ര​ണ​വും ഗ്രോ ​ബാ​ഗ് വി​ത​ര​ണ​വും മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 50 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന മൂ​ന്നു ക്ല​സ്റ്റ​ർ രൂ​പീ​ക​രി​ച്ച് 5,000 രൂ​പ​യു​ടെ പ്രോ​ജ​ക്ടാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​രു ഗു​ണ​ഭോ​ക്താ​വി​നു 3750 രൂ​പ സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. ഓ​ണ​വി​പ​ണി​യോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ൽ കൃ​ഷി​ചെ​യ്യു​ന്ന വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ക്ല​സ്റ്റ​ർ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ച​ട​ങ്ങി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ സ​ത്യ​ഭാ​മ വി​ജ​യ​ൻ, ര​ജു​ല കൃ​ഷ്ണ​കു​മാ​ർ, മെ​ന്പ​ർ സെ​ക്ര​ട്ട​റി വി.​എ​ൻ. അ​ജി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.