ജ​യ​പാ​ല​ൻ മാ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം
Monday, August 4, 2025 1:11 AM IST
ചാ​വ​ക്കാ​ട്: അ​ക​ക്ക​ണ്ണു​കൊ​ണ്ട് വി​ദ്യ​പ​ക​ർ​ന്ന് അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ കോ​മേ​ഴ്സ​ൽ കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ കെ.​എം. ജ​യ​പാ​ല​ൻ മാ​ഷി​നെ ഓ​ൾ കേ​ര​ള ട്യൂ​ട്ടോ​റി​യ​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ൽ ര​ണ്ടു​ല​ക്ഷം​രൂ​പ​യു​ടെ കു​ടും​ബ​സ​ഹാ​യ​ഫ​ണ്ട്‌ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, മാ​ഷി​ന്‍റെ മ​ക​ൻ ശ്രാ​വ​ൺ ജ്യോ​തി​സി​ന് കൈ​മാ​റി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് പ്ര​ഭാ​ക​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​രു​ൺ​കു​മാ​ർ കാ​ട്ടാ​ക്ക​ട, സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷി​ബു ചി​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വീ​ന​സ്, കൗ​ൺ​സി​ല​ർ കെ.​വി. ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.