ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം: ഒ​രാ​ള്‌ അ​റ​സ്റ്റി​ൽ
Sunday, August 3, 2025 8:14 AM IST
വ​ല​പ്പാ​ട്: തൃ​പ്ര​യാ​ർ എ​ളേ​ട​ത്ത് പാ​ണ്ട​ൻ​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ചു​റ്റ​മ്പ​ല​ത്തി​നു​ള്ളി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം​ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോ​ട്ടു​ക​ര അ​റ​യ്ക്ക​ൽ​ വീ​ട്ടി​ൽ ഷി​ബു(48) വി​നെ​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

്രവ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം. ഷി​ബു വാ​ടാ​ന​പ്പ​ള്ളി, വ​ല​പ്പാ​ട്, മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മ​ക്കേ​സി​ലും ആ​റ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.

വ​ല​പ്പാ​ട് സി​ഐ എം.​കെ. ര​മേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന്‍റ​ണി ജി​മ്പി​ൾ, ജി​എ​സ്‌​സി​പി​ഒ​മാ​രാ​യ സ​ന്ദീ​പ്, സോ​ഷി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ​ചെ​യ്ത​ത്.