വ​നി​ത​ാ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രു​ടെ ഫോ​ട്ടോ​പ്ര​ദ​ര്‍​ശ​നം ഇന്നുമു​ത​ല്‍
Sunday, August 3, 2025 8:14 AM IST
മ​റ്റ​ത്തൂ​ര്‍: ചു​ങ്കാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​ട്ടോ​മ്യൂ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 17 ഛായ​ഗ്ര​ഹ​ണ ക​ലാ​കാ​രി​ക​ളു​ടെ സം​ഗ​മം എ​ന്ന പേ​രി​ലി​ലു​ള്ള ഫോട്ടോ​പ്ര​ദ​ര്‍​ശ​നം ഇ​ന്നു തു​ട​ങ്ങും. സ​മാ​ന​ത​ക​ള്‍ ഇ​ല്ലാ​ത്ത ഛായാ​ഗ്ര​ഹ​ണ വീ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ത്തു​ചേ​രു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ 38 ഛായാ​ചി​ത്ര​ങ്ങ​ളു​ണ്ടാ​കും.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​ത​ക​ളു​ടെ ഛാ യാഗ്ര​ഹ​ണ വൈ​ദ​ഗ്ധ്യ​ത്തി​നു പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ലിം​ഗ സാ​മൂ​ഹി​ക സ​മ​ത്വ​സ​ന്ദേ​ശ​വും സം​ഗ​മം ഉ​ള്‍​ക്കൊ​ള്ളു​ന്നു. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ത​ദ്ദേ​ശ​വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ര്‍ ബി​ന്ദു പ​ര​മേ​ശ്വ​ര​ന്‍ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, ചി​ത്ര​ക​ല അ​ധ്യാ​പി​ക പ്രി​യ ഷി​ബു തു​ട​ങ്ങി​ യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഈ ​മാ​സം 31 വ​രെ​യാ​ണു പ്ര​ദ​ര്‍​ശ​നം.