ക​യ്പ​മം​ഗ​ല​ത്ത് ഓ​ടിക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ ടാ​ക്സി​ക്കു മു​ക​ളി​ൽ തെ​ങ്ങുവീ​ണു
Wednesday, August 6, 2025 2:17 AM IST
കാ​ള​മു​റി: ക​യ്പ​മം​ഗ​ല​ത്ത് ഓ​ടി ക്കൊണ്ടി​രു​ന്ന ഓ​ട്ടോ ടാ​ക്സി​ക്ക് മു​ക​ളി​ൽ തെ​ങ്ങ് വീ​ണു. ഓ​ട്ടോ ടാ​ക്സി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് നാ​ലോ ടെ ക​യ്പ​മം​ഗ​ലം ഫി​ഷ​റീ​സ് സ് കൂ​ളി​നുസ​മീ​പം വെ​സ്റ്റ് ടി​പ്പുസു​ൽ​ത്താ​ൻ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി ത​ളി​ക്കു​ള​ത്തുനി​ന്ന് ശ്രീ​നാ​രാ​യ​ണ​പു​ര​ത്തേ​ക്കുപോ​യി​രു​ന്ന ഓ​ട്ടോ ടാ​ക്സി​ക്കു മു​ക​ളി​ലാ​ണ് തെ​ങ്ങുവീ​ണ​ത്. ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ ടാ​ക്സി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ട്ടോ ടാ​ക്സി.