തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ ക്രിസ്മസ് സെയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
കൂടാതെ ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവർക്കു വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ടിവികൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്റർ, എസികൾ തുടങ്ങിയവ വന്പൻവിലക്കുറവിൽ ലഭിക്കുന്നതിനൊപ്പം 8,999 രൂപ വിലയുള്ള ട്രോളിബാഗ് സൗജന്യമായി ലഭിക്കും.
ടിസിഎലിന്റെ 75 ഇഞ്ച് എൽഇഡി ടിവി 71 ശതമാനം ഡിസ്കൗണ്ടോടെയും ഹയർ, ഐഎഫ്ബി ബ്രാൻഡുകളുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനുകൾ 42 ശതമാനം ഡിസ്കൗണ്ടോടെയും 75,000 രൂപ വിലമതിക്കുന്ന ബിപിഎൽ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ 42,900 രൂപയ്ക്കും വണ്‍ ടണ്‍ ത്രീസ്റ്റാർ ഇൻവർട്ടർ എസി 19,900 രൂപ മുതലും ലഭിക്കും.
ക്രെഡിറ്റ് കാർഡ് പർച്ചേസിനു കാഷ്ബാക്ക് ആനുകൂല്യങ്ങൾ, ബജാജ് ഇഎംഐ ഫിനാൻസ് സ്കീമുകൾ, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്കീമുകൾ തുടങ്ങി നിരവധി സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.
Tags : Christmas sale Nandilath G Mart begins