x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലാം വ​ർ​ഷ​വും ഒ​രു കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി സി​യാ​ൽ


Published: May 7, 2026 10:46 PM IST | Updated: May 7, 2026 10:46 PM IST

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: വ്യോ​​​​മ​​​​യാ​​​​ന​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ഗോ​​​​ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം (​സി​​​​യാ​​​​ൽ) തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലും ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​രെ​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ല് പി​​​​ന്നി​​​​ട്ടു.

2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ആ​​​​കെ 1,14,42,583 യാ​​​​ത്രി​​​​ക​​​​രാ​​​​ണ് സി​​​​യാ​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. 73,134 വി​​​​മാ​​​​ന​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം കൈ​​​​കാ​​​​ര്യം ചെ​​​​യ്തു. 2025 മേ​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വു​​​മ​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച​​​​ത്. 11,07,184 പേ​​​​ർ സി​​​​യാ​​​​ലി​​​​ലൂ​​​​ടെ യാ​​​​ത്ര ചെ​​​​യ്തു.

2025-26ൽ 54,01,939 ​​​​പേ​​​​ർ രാ​​​​ജ്യാ​​​​ന്ത​​​​ര യാ​​​​ത്രി​​​​ക​​​​രും 60,40,644 പേ​​​​ർ ആ​​​​ഭ്യ​​​​ന്ത​​​​ര യാ​​​​ത്രി​​​​ക​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു. 31,505 അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും 41,629 ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​മാ​​​​ണ് ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സി​​​​യാ​​​​ൽ കൈ​​​​കാ​​​​ര്യം ചെ​​​​യ്ത​​​​ത്.

2025 അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​ര​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും ഫെ​​​​ബ്രു​​​​വ​​​​രി–​​​​മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ദ്ധ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത ത​​​​ട​​​​സ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ഴും സി​​​​യാ​​​​ൽ 2.2 ശ​​​​ത​​​​മാ​​​​നം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

സി​​​​യാ​​​​ൽ 2.0 പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ക്ഷ​​​​മ​​​​ത​​​​യു​​​​മാ​​​​ണ് ഈ ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു പി​​​​ന്നി​​​​ലെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്. സു​​​​ഹാ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Cial passengers Kochi international Airport

Recent News

Corehub Up