x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​വ​ർ​ഷം എ​ഫ്പി​ഐ​ക​ളു​ടെ പി​ൻ​വ​ലി​ക്ക​ൽ 2.25 ലക്ഷം കോ​ടി​


Published: June 1, 2026 10:42 PM IST | Updated: June 1, 2026 10:42 PM IST

മും​​ബൈ: വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്പി​​ഐ) മേ​​യി​​ലും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള പി​​ൻ​​വ​​ലി​​ക്ക​​ൽ തു​​ട​​ർ​​ന്നു. നാ​​ഷ​​ണ​​ൽ സെ​​ക്യൂ​​രി​​റ്റീ​​സ് ഡെ​​പ്പോ​​സി​​റ്റ​​റി ലി​​മി​​റ്റ​​ഡ് (എ​​ൻ​​എ​​സ്ഡി​​എ​​ൽ) ക​​ണ​​ക്കു​​ക​​ൾ​​പ്ര​​കാ​​രം എ​​ഫ്പി​​ഐ​​ക​​ൾ മേ​​യി​​ൽ 32,963 കോ​​ടി രൂ​​പ​​യു​​ടെ പി​​ൻ​​വ​​ലി​​ക്ക​​ലാ​​ണു ന​​ട​​ത്തി​​യ​​ത്.

ദു​​ർ​​ബ​​ല​​മാ​​യ വ​​രു​​മാ​​ന വ​​ള​​ർ​​ച്ച, രൂ​​പ​​യു​​ടെ ഇ​​ടി​​വ്, മ​​റ്റ് വി​​പ​​ണി​​ക​​ളി​​ലെ ആ​​ക​​ർ​​ഷ​​ക​​മാ​​യ അ​​വ​​സ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ത്തു​​ടർ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് ഇ​​വ​​രു​​ടെ പിന്മാ​​റ്റം.

ഇ​​തോ​​ടു​​കൂ​​ടി 2026ൽ​​ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് എ​​ഫ്പി​​ഐ​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച ആ​​കെ തു​​ക 2.25 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. 2025ൽ ​​മു​​ഴു​​വ​​നു​​മാ​​യി പി​​ൻ​​വ​​ലി​​ച്ച തു​​ക​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ഒ​​ഴു​​ക്ക്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​കെ 1.66 ല​​ക്ഷം കോ​​ടി രൂ​​പ പി​​ൻ​​വ​​ലി​​ക്ക​​ലാ​​ണു​​ണ്ടാ​​യ​​ത്.

2026ൽ ​​ഫെ​​ബ്രു​​വ​​രി​​യൊ​​ഴി​​യു​​ള്ള എ​​ല്ലാ മാ​​സ​​ങ്ങ​​ളി​​ലും എ​​ൻ​​പി​​ഐ​​ക​​ൾ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി​​രു​​ന്നു. ജ​​നു​​വ​​രി​​യി​​ൽ 35,962 കോ​​ടി രൂ​​പ​​യു​​ടെ പി​​ൻ​​വ​​ലി​​ക്ക​​ലു​​ണ്ടാ​​യെ​​ങ്കി​​ലും ഫെ​​ബ്രു​​വ​​രി​​യി​​ൽ 22,615 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണു​​ണ്ടാ​​യ​​ത്. ഇ​​ത് ക​​ഴി​​ഞ്ഞ പ​​തി​​നേ​​ഴ് മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും വ​​​​ലി​​യ നി​​ക്ഷേ​​പ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മാ​​ർ​​ച്ചി​​ൽ 1.17 ല​​ക്ഷം കോ​​ടി​​യു​​ടെ റി​​ക്കാ​​ർ​​ഡ് പി​​ൻ​​വ​​ലി​​ക്ക​​ൽ കൊ​​ണ്ട് ഇ​​വ​​ർ ഞെ​​ട്ടി​​ച്ചു.

ഏ​​പ്രി​​ലി​​ൽ 60,847 കോ​​ടി രൂ​​പ​​യു​​മാ​​യി വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പു​​റ​​ത്തേ​​ക്കു​​ള്ള ഒ​​ഴു​​ക്ക് തു​​ട​​ർ​​ന്നു. മേ​​യി​​ലെ പി​​ൻ​​വ​​ലി​​ക്ക​​ൽ 32,000 കോ​​ടി​​ക്കു മു​​ക​​ളി​​ലെ​​ത്തി​​യെ​​ങ്കി​​ലും മു​​ൻ മാ​​സ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് പി​​ൻ​​വ​​ലി​​ക്ക​​ൽ തു​​ക കു​​റ​​വാ​​യി​​രു​​ന്നു. 2026ൽ ​​എ​​ഫ്പി​​ഐ​​ക​​ൾ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​കു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മാ​​സ​​മാ​​യി മേ​​യ് മാ​​റി.

വി​​പ​​ണി വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, ആ​​ഭ്യ​​ന്ത​​ര​​വും ആ​​ഗോ​​ള​​വു​​മാ​​യ വി​​വി​​ധ ഘ​​ട​​ക​​ങ്ങ​​ളാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ തു​​ട​​ർ​​ച്ച​​യാ​​യി ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്.

Tags : FPI Share Market NSDL

Recent News

Corehub Up