x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ധനവില കത്തുന്നു ; സ്പി​രി​റ്റ് എ​യ​ർ​ലൈ​ൻ​സ് പൂട്ടി


Published: May 2, 2026 11:30 PM IST | Updated: May 2, 2026 11:30 PM IST

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: പ്ര​​​​​മു​​​​​ഖ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വി​​​​​മാ​​​​​ന​​​​​ക്ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം നി​​​​​ർ​​​​​ത്തു​​​​​ന്നു. 34 വ​​​​​ര്‍​ഷ​​​​​ത്തെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു​​​ശേ​​​​​ഷ​​​​​മാ​​​​​ണ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ക​​​​​ന്പ​​​​​നി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

എ​​​​​ല്ലാ വി​​​​​മാ​​​​​ന സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ളും റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ക​​​​​ന്പ​​​​​നി അ​​​​​റി​​​​​യി​​​​​ച്ചു. ക​​​​​മ്പ​​​​​നി അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടു​​​​​ന്ന​​​​​ത് ഏ​​​​​ക​​​​​ദേ​​​​​ശം 17,000 തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല വ​​​​​ര്‍​ധ​​​​​ന​​​​​വും ബി​​​​​സി​​​​​ന​​​​​സ് രം​​​​​ഗ​​​​​ത്തെ മ​​​​​റ്റു പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളു​​​​​മാ​​​​​ണ് ക​​​​​ന്പ​​​​​നി പൂ​​​​​ട്ടാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. സാ​​​​​മ്പ​​​​​ത്തി​​​​​ക ഭ​​​​​ദ്ര​​​​​ത ത​​​​​ക​​​​​ർ​​​​​ന്നു​​​തു​​​​​ട​​​​​ങ്ങി​​​​​യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​നി​​​​​യും മു​​​​​ന്നോ​​​​​ട്ടു​​​ പോ​​​​​യാ​​​​​ൽ താ​​​​​ങ്ങാ​​​​​നാ​​​​​കാ​​​​​ത്ത വി​​​​​ധം ന​​​​​ഷ്‌​​​ട​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലി​​​​​ലാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് വ്യ​​​ക്ത​​​മാ​​​ക്കി.

പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വി​​​​​മാ​​​​​ന ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​യ​​​​​താ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ത​​​​​ക​​​​​ര്‍​ച്ച​​​​​യ്ക്കു പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം. ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല ഗാ​​​​​ല​​​​​ന് 2.24 ഡോ​​​​​ള​​​​​റി​​​​​ൽ കൂ​​​​​ടി​​​​​ല്ലെ​​​​​ന്ന ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ന്പ​​​​​നി​​​​​യെ​​​​​ന്നും എ​​​​​ന്നാ​​​​​ല്‍, യു​​​​​ദ്ധം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല 4.51 ഡോ​​​​​ള​​​​​റാ​​​​​യി ഉ​​​​​യ​​​​​ര്‍​ന്ന​​​​​ത് ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​ടി​​​​​ത്ത​​​​​റ ത​​​​​ക​​​​​ർ​​​​​ത്ത​​​​​താ​​​​​യും ക​​​​​ന്പ​​​​​നി മാ​​​​​ർ​​​​​ച്ച് മാ​​​​​സ​​​​​ത്തി​​​​​ൽ​​​​​ത്ത​​​​​ന്നെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. പ്ര​​​​​തി​​​​​സ​​​​​ന്ധി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ന്‍ യു​​​​​എ​​​​​സ് സ​​​​​ര്‍​ക്കാ​​​​​ര്‍ സാ​​​​​മ്പ​​​​​ത്തി​​​​​കസ​​​​​ഹാ​​​​​യ പ​​​​​ദ്ധ​​​​​തി മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ചെ​​​​​ങ്കി​​​​​ലും ക​​​​​മ്പ​​​​​നി അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ട​​​​​ലി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ർ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ഫ്രോ​​​​​ണ്ടി​​​​​യ​​​​​ര്‍, ജെ​​​​​റ്റ് ബ്ലൂ, ​​​​​സൗ​​​​​ത്ത് വെ​​​​​സ്റ്റ്, യു​​​​​ണൈ​​​​​റ്റ​​​​​ഡ്, അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​ ക​​​ന്പ​​​നി​​​ക​​​ൾ സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സി​​​​​ൽ ടി​​​​​ക്ക​​​​​റ്റ് ബു​​​​​ക്ക് ചെ​​​​​യ്ത യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

“ക​​​​​ഴി​​​​​ഞ്ഞ 34 വ​​​​​ര്‍​ഷ​​​​​മാ​​​​​യി അ​​​​​ള്‍​ട്രാ ലോ-​​​​​കോ​​​​​സ്റ്റ് മാ​​​​​തൃ​​​​​ക വ്യ​​​​​വ​​​​​സാ​​​​​യ​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ സ്വാ​​​​​ധീ​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കു​​​​​ന്നു. വ​​​​​രും വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​തി​​​​​ഥി​​​​​ക​​​​​ളെ സേ​​​​​വി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന് പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​ക്ഷേ, വി​​​​​ധി മ​​​​​റ്റൊ​​​​​ന്നാ​​​​​ണ്’’- ക​​​​​ന്പ​​​​​നി പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

നി​​​​​കു​​​​​തി​​​​​പ്പ​​​​​ണം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ലി​​​​​നാ​​​​​യി ട്രം​​​​​പ് ഒ​​​​​രു അ​​​​​ന്തി​​​​​മ നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍ ഇ​​​​​തു​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച ക​​​​​രാ​​​​​റി​​​​​ല്‍ എ​​​​​ത്താ​​​​​ന്‍ ക​​​​​ഴി​​​​​യാ​​​​​തി​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​യാ​​​​​ഴ്ച​​​​​യാ​​​​​ണു ക​​​​​ന്പ​​​​​നി​​​​​യെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​മാ​​​​​യി ട്രം​​​​​പ് രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്.

500 മി​​​​​ല്യ​​​​​ണ്‍ ഡോ​​​​​ള​​​​​റി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ വ​​​​​ലി​​​​​യ​​​തോ​​​​​തി​​​​​ലു​​​​​ള്ള വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ന്‍ പാ​​​​​ര്‍​ട്ടി​​​​​യി​​​​​ലെ​​​​​ത​​​​​ന്നെ ഒ​​​​​രു വി​​​​​ഭാ​​​​​ഗം ഈ ​​​​​നീ​​​​​ക്ക​​​​​ത്തെ എ​​​​​തി​​​​​ർ​​​​​ത്തു രം​​​ഗ​​​ത്തു​​​വ​​​​​ന്ന​​​​​തോ​​​​​ടെ ട്രം​​​​​പ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​യി. സാ​​​​​ന്പ​​​​​ത്തി​​​​​ക ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​രും ക​​​​​ന്പ​​​​​നി സം​​​​​ര​​​​​ക്ഷ​​​​​ണ പാ​​​​​ക്കേ​​​​​ജി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണു ക​​​​​രാ​​​​​റി​​​​​ലെ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തെ​​​​​പോ​​​​​യ​​​​​തി​​​​​നു പി​​​​​ന്നി​​​​​ലെ പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം.

കോ​​​​​വി​​​​​ഡി​​​നു​​​​​ശേ​​​​​ഷം ക​​​​​ന്പ​​​​​നി ന​​​ഷ്‌​​​ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ക​​​​​ട​​​​​ബാ​​​​​ധ്യ​​​​​ത പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ന്പ​​​​​നി​​​​​ക്കാ​​​​​യി​​​​​ല്ല. 2024 ന​​​​​വം​​​​​ബ​​​​​റി​​​​​ല്‍ ക​​​​​ന്പ​​​​​നി ഏ​​​​​താ​​​​​ണ്ട് പാ​​​​​പ്പ​​​​​രാ​​​​​യി. അ​​​​​ന്ന് പാ​​​​​പ്പ​​​​​ര​​​​​ത്ത സം​​​​​ര​​​​​ക്ഷ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾ ഏ​​​​​ക​​​​​ദേ​​​​​ശം 2.5 ബി​​​​​ല്യ​​​​​ണ്‍ ഡോ​​​​​ള​​​​​റി​​​​​ല​​​​​ധി​​​​​കം ന​​​​​ഷ്‌​​​ട​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

2025 ഓ​​​​​ഗ​​​​​സ്റ്റി​​​​​ല്‍ സ്പി​​​​​രി​​​​​റ്റ് വീ​​​​​ണ്ടും പാ​​​​​പ്പ​​​​​ര​​​​​ത്ത സം​​​​​ര​​​​​ക്ഷ​​​​​ണം തേ​​​​​ടി. അ​​​​​ന്ന് 8.1 ബി​​​​​ല്യ​​​​​ണ്‍ ഡോ​​​​​ള​​​​​ര്‍ ക​​​​​ട​​​​​വും 8.6 ബി​​​​​ല്യ​​​​​ണ്‍ ഡോ​​​​​ള​​​​​ര്‍ ആ​​​​​സ്തി​​​​​യും ഉ​​​​​ള്ള​​​​​താ​​​​​യാ​​​​​ണു ക​​​​​മ്പ​​​​​നി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

ക​​​​​ടും മ​​​​​ഞ്ഞ നി​​​​​റ​​​​​ത്തി​​​​​ലു​​​​​ള്ള സ്പി​​​​​രി​​​​​റ്റി​​​​​ന്‍റെ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ള്‍ യു​​​​​എ​​​​​സ്, ക​​​​​രീ​​​​​ബി​​​​​യ​​​​​ന്‍, ലാ​​​​​റ്റി​​​​​ന്‍ അ​​​​​മേ​​​​​രി​​​​​ക്ക എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ വ​​​​​ള​​​​​രെ കു​​​​​റ​​​​​ഞ്ഞ നി​​​​​ര​​​​​ക്കി​​​​​ല്‍ യാ​​​​​ത്രാ​​​സൗ​​​​​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കു​​​​​ന്ന അ​​​​​ള്‍​ട്രാ-​​​​​ലോ-​​​​​കോ​​​​​സ്റ്റ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സ് ആ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ധി​​​​​ക സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്കു മാ​​​​​ത്രം പ​​​​​ണം ന​​​​​ല്‍​കു​​​​​ന്ന ‘ബെ​​​​​യ​​​​​ര്‍ ഫെ​​​​​യ​​​​​ര്‍’ രീ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ്പി​​​​​രി​​​​​റ്റ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍​സി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം.

'ബി​​​സി​​​ന​​​സ് നി​​​ല​​​നി​​​ര്‍ത്തു​​​ന്ന​​​തി​​​നു സ്പി​​​രി​​​റ്റി​​​ന് ഇ​​​ല്ലാ​​​ത്ത​​​തും നേ​​​ടാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഡോ​​​ള​​​ര്‍ അ​​​ധി​​​ക പ​​​ണ​​​ല​​​ഭ്യ​​​ത ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്നു. പ​​​ക്ഷേ, അ​​​ധ്വാ​​​നം വി​​​ഫ​​​ല​​​മാ​​​യി. ഇ​​​ത് അ​​​ങ്ങേ​​​യ​​​റ്റം നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണ്, ന​​​മ്മ​​​ളാ​​​രും ആ​​​ഗ്ര​​​ഹി​​​ച്ച ഫ​​​ല​​​വു​​​മ​​​ല്ല. എ​​​ല്ലാ സ്പി​​​രി​​​റ്റ് വി​​​മാ​​​ന​​​ങ്ങ​​​ളും റ​​​ദ്ദാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു, സ്പി​​​രി​​​റ്റ് അ​​​തി​​​ഥി​​​ക​​​ള്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് പോ​​​ക​​​രു​​​ത്.'

- ഡേ​​​വ് ഡേ​​​വി​​​സ് (സ്പി​​​രി​​​റ്റ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സി​​​ഇ​​​ഒ)

Tags : Fuel prices rising Spirit Airlines shuts down

Recent News

Corehub Up