x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​​ബൈ​​ൽ ഫോ​​ണ്‍ വാ​​യ്പ മു​​ട​​ങ്ങി​​യാ​​ൽ; ലോ​​ക്കിന് ആർബിഐ നിയന്ത്രണം


Published: May 21, 2026 11:20 PM IST | Updated: May 21, 2026 11:20 PM IST

മും​​ബൈ: റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ പു​​തു​​ക്കി​​യ വാ​​യ്പ തി​​രി​​ച്ചു​​പി​​ടി​​ക്ക​​ൽ ച​​ട്ട​​ങ്ങ​​ൾ പ്ര​​കാ​​രം, മൊ​​ബൈ​​ൽ ഫോ​​ണ്‍ ഫി​​നാ​​ൻ​​സ് ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ബൈ​​ൽ ലോ​​ക്ക് രീ​​തി​​ക​​ൾ​​ക്ക് ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​രും.

പു​​തു​​ക്കി​​യ ക​​ര​​ട് ച​​ട്ട​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് ക​​രാ​​റി​​ലെ വ്യ​​ക്ത​​മാ​​യ മു​​ൻ​​കൂ​​ർ സ​​മ്മ​​ത​​ത്തോ​​ടെ​​യും വാ​​യ്പ തി​​രി​​ച്ച​​ട​​വ് 90 ദി​​വ​​സ​​ത്തി​​ല​​ധി​​കം മു​​ട​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലും മാ​​ത്ര​​മേ വാ​​യ്പ ന​​ൽ​​കി​​യ​​വ​​ർ​​ക്ക് ഫോ​​ണു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​യ​​ന്ത്രി​​ക്കാ​​നാ​​കൂ. എ​​ടു​​ത്ത വാ​​യ്പ ഏ​​ത് മൊ​​ബൈ​​ൽ ഫോ​​ണ്‍/​​ടാ​​ബ്‌ലെ​​റ്റ് വാ​​ങ്ങാ​​നാ​​ണോ ഉ​​പ​​യോ​​ഗി​​ച്ച​​ത്, ആ ​​ഉ​​പ​​ക​​ര​​ണ​​ത്തിേൽ മാ​​ത്ര​​മേ എ​​ന്തെ​​ങ്കി​​ലും നി​​യ​​ന്ത്ര​​ണം കൊ​​ണ്ടു​​വ​​രാ​​ൻ സാ​​ധി​​ക്കൂ. മ​​റ്റ് വ്യ​​ക്തി​​ഗ​​ത വാ​​യ്പ​​ക​​ൾ​​ക്കോ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് കു​​ടി​​ശി​​ക​​യ്ക്കോ വേ​​ണ്ടി ഫോ​​ണ്‍ നി​​യ​​ന്ത്രി​​ക്കാ​​ൻ പാ​​ടി​​ല്ല.​​

പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ 2026 ഒ​​ക്‌ടോ​​ബ​​ർ 1 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. പു​​തി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പ്ര​​കാ​​രം ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​നി​​മു​​ത​​ൽ തോ​​ന്നി​​യ​​തു​​പോ​​ലെ ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ ഫോ​​ണ്‍ ബ്ലോ​​ക്ക് ചെ​​യ്യാ​​നാ​​കി​​ല്ല. വാ​​യ്പ ക​​രാ​​റി​​ൽ ഈ ​​വി​​വ​​ര​​ങ്ങ​​ളും പ​​രാ​​തി പ​​രി​​ഹാ​​ര മാ​​ർ​​ഗ​​ങ്ങ​​ളും വ്യ​​ക്ത​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്ക​​ണം.

സ​​മ​​യ​​പ​​രി​​ധി​​യും നോ​​ട്ടീ​​സും

കു​​ടി​​ശി​​ക വ​​രു​​ത്തു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് തു​​ക അ​​ട​​ച്ചു​​തീ​​ർ​​ക്കാ​​ൻ കൃ​​ത്യ​​മാ​​യ സ​​മ​​യ​​പ​​രി​​ധി​​യും നോ​​ട്ടീ​​സു​​ക​​ളും ന​​ൽ​​കി​​യ ശേ​​ഷ​​മേ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് ക​​ട​​ക്കാ​​ൻ പാ​​ടു​​ള്ളൂ എ​​ന്ന് ആ​​ർ​​ബി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. വാ​​യ്പ കു​​ടി​​ശി​​ക​​യാ​​യി 90 ദി​​വ​​സം ക​​ഴി​​ഞ്ഞാ​​ൽ മാ​​ത്ര​​മേ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നാ​​കൂ. മൊ​​ബൈ​​ൽ ഫോ​​ണ്‍ വാ​​യ്പ​​ക​​ൾ കു​​ടി​​ശി​​ക​​യാ​​യി 60 ദി​​വ​​സം ക​​ഴി​​ഞ്ഞാ​​ൽ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​നം നോ​​ട്ടീ​​സ് ന​​ൽ​​ക​​ണം. തു​​ട​​ർ​​ന്ന് 21 ദി​​വ​​സം തി​​രി​​ച്ച​​ട​​വി​​ന് അ​​നു​​വ​​ദി​​ക്ക​​ണം. എ​​ന്നി​​ട്ടും പ​​ണ​​മ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ഏ​​ഴു ദി​​വ​​സ​​ത്തെ സ​​മ​​യപ​​രി​​ധി അ​​നു​​വ​​ദി​​ച്ച് ര​​ണ്ടാ​​മ​​ത്തെ നോ​​ട്ടീ​​സും ന​​ൽ​​ക​​ണം. ഫോ​​ണ്‍ ലോ​​ക്ക് ചെ​​യ്യാ​​ൻ വാ​​യ്പാ ക​​രാ​​റി​​ൽ ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ സ​​മ്മ​​തം വാ​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മേ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ത്ത​​രം നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യൂ.

അ​​വ​​ശ്യ സേ​​വ​​ന​​ങ്ങ​​ൾ, സ്വ​​കാ​​ര്യ​​ത

ഇ​​ന്‍റ​​ർ​​നെ​​റ്റ്, ഇ​​ൻ​​ക​​മിം​​ഗ് കോ​​ളു​​ക​​ൾ, എ​​മ​​ർ​​ജ​​ൻ​​സി എ​​സ്ഒ​​എ​​സ് സേ​​വ​​ന​​ങ്ങ​​ൾ, സ​​ർ​​ക്കാ​​രി​​ന്‍റെ ജാ​​ഗ്ര​​താ സ​​ന്ദേ​​ശ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ അ​​വ​​ശ്യ സേ​​വ​​ന​​ങ്ങ​​ൾ ഫോ​​ണി​​ൽ നി​​യ​​ന്ത്രി​​ക്കാ​​ൻ പാ​​ടി​​ല്ല.

വാ​​യ്പ​​യെ​​ടു​​ത്ത ആ​​ളു​​ടെ മൊ​​ബൈ​​ൽ ഫോ​​ണി​​ലു​​ള്ള യാ​​തൊ​​രു​​വി​​ധ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ക്കാ​​നോ, ശേ​​ഖ​​രി​​ക്കാ​​നോ, ഉ​​പ​​യോ​​ഗി​​ക്കാ​​നോ ബാ​​ങ്കു​​ക​​ൾ​​ക്കോ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കോ ഒ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലും അ​​വ​​കാ​​ശ​​മു​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

അ​​ണ്‍​ലോ​​ക്ക് ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ പി​​ഴ

കു​​ടി​​ശി​​ക തു​​ക ഉ​​പ​​ഭോ​​ക്താ​​വ് അ​​ട​​ച്ചു​​തീ​​ർ​​ത്താ​​ൽ ഒ​​രു മ​​ണി​​ക്കൂ​​റി​​ന​​കം ഫോ​​ണിൽ ഏർപ്പെടുത്തിയിട്ടു​ള്ള എ​​ല്ലാ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും നീ​​ക്കേ​​ണ്ട​​തു​​ണ്ട്. വാ​​യ്പ പൂ​​ർ​​ണ​​മാ​​യി തി​​രി​​ച്ച​​ട​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ഫോ​​ണ്‍ നി​​യ​​ന്ത്രി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച സാ​​ങ്കേ​​തി​​ക​​വി​​ദ്യ പൂ​​ർ​​ണ​​മാ​​യും അ​​ണ്‍​ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യ​​ണം.

തെ​​റ്റാ​​യ രീ​​തി​​യി​​ൽ ഫോ​​ണ്‍ ബ്ലോ​​ക്ക് ചെ​​യ്യു​​ക​​യോ, പ​​ണം അ​​ട​​ച്ചി​​ട്ടും ഒ​​രു മ​​ണി​​ക്കൂ​​റി​​ന​​കം നി​​യ​​ന്ത്ര​​ണം മാ​​റ്റാ​​തി​​രി​​ക്കു​​ക​​യോ ചെ​​യ്താ​​ൽ, വൈ​​കു​​ന്ന ഓ​​രോ മ​​ണി​​ക്കൂ​​റി​​നും 250 രൂ​​പ നി​​ര​​ക്കി​​ൽ ബാ​​ങ്കു​​ക​​ൾ ഉ​​പ​​ഭോ​​ക്താ​​വി​​ന് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കേ​​ണ്ടിവ​​രും. വാ​​യ്പ മു​​ൻ​​കൂ​​ട്ടി അ​​ട​​ച്ചു തീ​​ർ​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​വും ഉ​​പ​​ഭോ​​ക്താ​​വി​​നു​​ണ്ടാ​​യി​​രി​​ക്കും.

Tags : RBI restricts mobile phone loan lock

Recent News

Corehub Up