x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർ വില ഇടിഞ്ഞുതന്നെ

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: December 15, 2025 02:13 AM IST | Updated: December 15, 2025 02:13 AM IST

സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​പ​ണി​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ മു​ന്നി​ൽക​ണ്ട്‌ ഇ​ന്തോ​നേ​ഷ്യ അ​ടു​ത്ത ഇ​രു​പ​ത്‌ വ​ർ​ഷ​ങ്ങ​ളി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്‌​ക്ക്‌ വേ​ഗ​ത പ​ക​രാ​ൻ പു​ത്ത​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ച്ചു.

ന​മു​ക്കും ഉ​ണ്ട്‌ കു​റെ ക​ർ​ഷ​ക​ർ, അ​വ​രു​ടെ വോ​ട്ട്‌ മാ​ത്രം മ​തി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്‌. രാ​ജ്യാ​ന്ത​ര റ​ബ​ർ വി​ല ഉ​യ​ർ​ന്നു, രൂ​പ​യ്‌​ക്ക്‌ നേ​രി​ട്ട മൂ​ല്യ​ത്ത​ക​ർ​ച്ച ഇ​റ​ക്കു​മ​തി​യു​ടെ ആ​ക​ർ​ഷ​ണം കു​റ​ച്ച​പ്പോ​ഴും വ്യ​വ​സാ​യി​ക​ൾ ആ​ഭ്യ​ന്ത​ര റ​ബ​ർ വി​ല ഇ​ടി​ച്ച​ത്‌ ക​ണ്ട്‌ റ​ബ​ർ ബോ​ർ​ഡ്‌ റ​ബ​ർ സ്റ്റാ​ന്പാ​യി മാ​റി. നാ​ളി​കേ​ര വി​പ​ണി​യെ ഉ​ണ​ർ​ത്താ​ൻ ത​മി​ഴ്‌​നാ​ട്‌ ലോ​ബി ച​ക്കി​ൽ എ​ണ്ണ ഒ​ഴി​ക്കു​ന്നു. ശൈ​ത്യം ശ​ക്ത​മാ​യ​തോ​ടെ ഹൈ​റേ​ഞ്ചി​ൽ കൊ​ളു​ന്ത്‌ നു​ള്ള്‌ ത​ട​സ​പ്പെ​ട്ടു.


സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ ഇ​ന്തോ​നേ​ഷ്യ


വ​രു​ന്ന ഇ​രു​പ​ത്‌ വ​ർ​ഷ​ കാ​ല​യ​ള​വി​ൽ ലോ​കവി​പ​ണി​യി​ൽ സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന​ങ്ങ​ൾ​ക്ക്‌ അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള വ​ർ​ധി​ച്ച ഡി​മാ​ൻ​ഡ് മു​ന്നി​ൽക​ണ്ട്‌ ദീ​ർ​ഘ​കാ​ല​പ​ദ്ധ​തി​ക​ൾ​ക്ക്‌ ഇ​ന്തോ​നേ​ഷ്യ തു​ട​ക്കംകു​റി​ച്ചു.

ജ​ക്കാ​ർ​ത്ത​യു​ടെ ഈ ​നീ​ക്കം കു​രു​മു​ള​ക്‌, ജാ​തി​ക്ക തു​ട​ങ്ങി​യ മു​ഖ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കൃ​ഷി വി​ക​സ​ന​ത്തി​നു വ​ഴി​തെ​ളി​ക്കു​മെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​ടു​ത്ത ദി​ശ​ക​ത്തി​ൽ അ​വ​ർ വി​യ​റ്റ്‌​നാ​മി​നൊ​പ്പ​മോ അ​തി​നു മു​ക​ളി​ലോ സ​ഞ്ച​രി​ച്ച്‌ സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന ക​യ​റ്റു​മ​തി​യി​ൽ വ​ൻ ശ​ക്തി​യാ​യി മാ​റാം.

മ​സാ​ല വ്യ​വ​സാ​യ രം​ഗ​ത്ത്‌ 2045 വ​രെ​യു​ള്ള ദീ​ർ​ഘകാ​ല​യ​ള​വി​ലെ വി​ക​സ​ന​ത്തി​നാ​ണ് അ​വ​ർ തു​ട​ക്കംകു​റി​ച്ച​ത്‌.വി​യ​റ്റ്‌​നാ​മി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ഗ്രാ​മി​ന് ഒ​ന്ന​ര ല​ക്ഷം ഡോ​ങാ​യി ഉ​യ​ർ​ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ച​ര​ക്ക്‌ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നി​ട​യി​ൽ ന്യൂ ​ഇ​യ​ർ ക​യ​റ്റു​മ​തി​ക്കു​ള്ള വാ​ങ്ങ​ലു​ക​ൾ ശ​ക്ത​മാ​യ​ത്‌ വി​ല​ക്ക​യ​റ്റ​ത്തി​നു വേ​ഗ​ത പ​ക​ർ​ന്നു. ന​ട​പ്പ്‌ വ​ർ​ഷം ലോ​ക വി​പ​ണി​യി​ൽ ക​യ​റ്റു​മ​തി​യി​ലെ ആ​ധി​പ​ത്യം വി​യ​റ്റ്‌​നാം നി​ല​നി​ർ​ത്തി. ബ്ര​സീ​ലി​ലും മ​ലേ​ഷ്യ​യി​ലും ച​ര​ക്ക്‌ ല​ഭ്യ​ത കു​റ​വാ​ണ്.


ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള കു​രു​മു​ള​കി​ന് ഇ​ന്ത്യ ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ മാ​റ്റ​മി​ല്ല. സ്‌​പൈ​സ​സ്‌ ബോ​ർ​ഡ്‌ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച്‌ വ​രു​ന്ന പ​ത്തു വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്ക്‌ കാ​ർ​ഷി​ക മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കംകു​റി​ക്കാ​ൻ സ​മ​യ​മാ​യി. ഇ​റ​ക്കു​മ​തി പൂ​ർ​ണ​മാ​യി ത​ട​യു​ന്ന​തി​നൊ​പ്പം ഇ​റ​ക്കു​മ​തി​ക്കു വേ​ണ്ടി​വ​രു​ന്ന വി​ദേ​ശ നാ​ണ​യ​വും ന​മു​ക്ക്‌ നി​ല​നി​ർ​ത്താ​നാ​വും. ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​നം ഉ​യ​ർ​ത്താ​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ​ക്ക്‌ പു​തു​വ​ർ​ഷം തു​ട​ക്കം കു​റി​ച്ചാ​ൽ ന​മു​ടെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നാ​കും.


റ​ബ​റി​ൽ ഉണർവി​ല്ല


പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ടാ​പ്പിം​ഗ് സ്‌​തം​ഭി​ച്ച​തു മൂ​ലം താ​യ്‌​ല​ൻ​ഡി​ൽ ഏ​ക​ദേ​ശം 90,000 ട​ൺ റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ൽ ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ്‌ വി​ല കി​ലോ 190 രൂ​പ​യി​ലേ​ക്ക്‌ ഉ​യ​ർ​ത്തി. ഇ​തി​ന്‍റെ ചു​വ​ട്‌ പി​ടി​ച്ച്‌ മ​ലേ​ഷ്യ​ൻ, ഇ​ന്തോ​നേ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലും ഉ​ത്പ​ന്നം മി​ക​വി​ലാ​ണ്.

അ​തേസ​മ​യം വി​ല​ക്ക​യ​റ്റ​ത്തി​നു മൂ​ക്കുക​യ​റി​ടാ​ൻ ട​യ​ർ ലോ​ബി ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ച​ര​ടു​വ​ലി​ക​ൾ റ​ബ​ർ അ​വ​ധി വ്യാ​പാ​ര​ത്തി​ൽ ഉ​ത്പ​ന്ന വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തി.


ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ റ​ബ​ർ വി​ല വാ​രാ​ന്ത്യം 328 യെ​ന്നി​ലാ​ണ്, ഉ​ത്പ​ന്നം 343 യെ​ന്നി​ലെ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വീ​ണ്ടും കാ​ഴ്‌​ച്ച​വയ്​ക്കു​മെ​ന്ന ഭീ​തി ട​യ​ർ വ്യ​വ​സാ​യി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​ർ​വ​ശ​ക്തി​യും പ്ര​യോ​ഗി​ച്ചു വി​ല​വർധനയ്ക്കു തു​ര​ങ്കം​വ​യ്ക്കാ​നു​ള്ള അ​ണി​യ​റ ശ്ര​മ​ങ്ങ​ൾ അ​വ​ർ ഇ​നി​യും കാ​ഴ്‌​ചവ​യ്ക്കാം.


ബാ​ങ്കോ​ക്കി​ലെ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ലും പു​തി​യ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ യൂറോ​പ്പി​ലെ​യും ഏ​ഷ്യ​യി​ലെ​യും ട​യ​ർ വ്യ​വ​സാ​യി​ക​ൾ ഉ​ത്സാ​ഹി​ച്ചു. ചൈ​നീ​സ്‌ ട​യ​ർ വ്യ​വ​സാ​യി​ക​ൾ​ക്ക്‌ ഒ​പ്പം സിം​ഗ​പ്പു​ർ, ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. താ​യ്‌ മാ​ർ​ക്ക​റ്റി​ൽ 19,034 രൂ​പ​യി​ലാ​ണു വാ​രാ​ന്ത്യം റ​ബ​ർ. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക്‌ 90.56 ലേ​ക്ക്‌ ഇ​ടി​ഞ്ഞ​തോ​ടെ ഇ​റ​ക്കു​മ​തി ചെ​ല​വ്‌ വീ​ണ്ടും വ​ർ​ധി​ക്കും, ഇ​തി​നു പു​റ​മെ ഇ​ൻ​ഷ്വ​റ​ൻ​സ്‌, ക​പ്പ​ൽ കൂ​ലി​യും ച​ര​ക്കി​നു മേ​ൽ പ​തി​യു​മ്പോ​ൾ ഏ​താ​ണ്ട്‌ 20,400 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ ചെ​ല​വ്‌ വ​രും.


സം​സ്ഥാ​ന​ത്ത്‌ റ​ബ​ർ വി​ല 18,300 ലാ​ണ് വാ​രാ​ന്ത്യ​മെ​ങ്കി​ലും ഈ ​വി​ല​യ്‌​ക്ക്‌ റ​ബ​ർ ശേ​ഖ​രി​ക്കാ​ൻ വ്യ​വ​സാ​യി​ക​ൾ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. 20,000 രൂ​പ ന​ൽ​കി ആ​ഭ്യ​ന്ത​ര ച​ര​ക്ക്‌ സം​ഭ​രി​ച്ചാ​ലും വ്യ​വ​സാ​യി​ക​ൾ​ക്ക്‌ ലാ​ഭ​ക്ക​ച്ച​വ​ട​മെ​ങ്കി​ലും അ​വ​ർക്ക് ആ ​ലാ​ഭം വേ​ണ്ട, ക​ർ​ഷ​ക​നെ കു​ത്തു​പാ​ള എ​ടു​പ്പി​ക്ക​ണം. അ​തേ അ​തു മാ​ത്ര​മാ​ണ് അ​വ​രു​ടെ അ​ജ​ണ്ട.


വെ​ളി​ച്ചെ​ണ്ണ​യു​ടെ ല​ക്ഷ്യം ക്രി​സ്മ​സ് വി​പ​ണി


നാ​ളി​കേ​ര വി​പ​ണി​യെ സ​ജീ​വ​മാ​ക്കാ​നും വെ​ളി​ച്ചെ​ണ്ണ​യെ ചൂ​ടു പി​ടി​പ്പി​ക്കാ​നും ത​മി​ഴ്‌​നാ​ട്‌ ലോ​ബി ശ്ര​മം തു​ട​രു​ക​യാ​ണ്. ക്രി​സ്‌​മ​സി​ന് കേ​ര​ളം ഉ​യ​ർ​ന്ന അ​ള​വി​ൽ വെ​ളി​ച്ചെ​ണ്ണ ശേ​ഖ​രി​ക്കു​മെ​ന്ന ഉ​റ​ച്ച വിശ്വാസത്തിലാ​ണു കാ​ങ്ക​യ​ത്തെ വ​ൻ​കി​ട മി​ല്ലു​കാ​ർ. ക്രി​സ്‌​മ​സി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​നു വ​രുംദി​ന​ങ്ങ​ളി​ൽ തു​ട​ക്കം കു​റി​ക്കാം. വി​പ​ണി​യു​ടെ അ​ടി​യൊ​ഴു​ക്കു ക​ണ​ക്കി​ലെ​ടു​ത്താ​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടു​പി​ടി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.


ഇ​തി​നി​ട​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ 25,350 രൂ​പ​യി​ൽ വെ​ളി​ച്ചെ​ണ്ണ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​മ്പോ​ൾ അ​യ​ൽ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ നി​ര​ക്ക്‌ ക്വി​ന്‍റ​ലി​ന് 7850 രൂ​പ ഉ​യ​ർ​ന്ന്‌ 33,200 രൂ​പ​യി​ലാ​ണ്. കാ​ങ്ക​യ​ത്തു നി​ന്നു വ​ള​രെ താ​ഴ്‌​ന്ന വി​ല​യ്‌​ക്ക്‌ ല​ഭി​ച്ച വെ​ളി​ച്ചെ​ണ്ണ വ​ൻ ലാ​ഭ​ത്തി​ലാ​ണ് ഇ​വി​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്‌. ഏ​താ​നും ആ​ഴ്‌​ച​ക​ളാ​യി പ്ര​ദേ​ശി​ക വി​പ​ണി​ക​ളി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന ഗ​ണ്യ​മാ​യി ചു​രു​ങ്ങി​യ​തി​നൊ​പ്പം ഇ​റ​ക്കു​മ​തി പാ​ച​ക​യെ​ണ്ണ​ക​ൾ​ക്ക്‌ വി​പ​ണി​യി​ൽ പ്രി​യം കൂ​ടി. താ​ഴ്‌​ന്ന വി​ല ത​ന്നെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ച്ച​ത്‌. വി​ല കു​റ​ച്ച്‌ എ​ണ്ണ വി​ല്പ​ന​യ്‌​ക്ക്‌ വ്യാ​പാ​ര രം​ഗം ത​യാ​റാ​യാ​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വും.


കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യി​ൽ തേ​യി​ല


കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തേ​യി​ല ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രാ​ത്രി താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്‌ ഇ​ടു​ക്കി, വ​യ​നാ​ട്‌ മേ​ഖ​ല​യി​ലെ തേ​യി​ല ഉ​ത്പാ​ദ​ക​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു. രാത്രി ശൈ​ത്യം ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​തും ഉ​യ​ർ​ന്ന പകൽ താ​പ​നി​ല​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യാ​തെ തോ​ട്ട​ങ്ങ​ളി​ൽ കൊ​ളു​ന്ത്‌ വാ​ടിക്ക​രി​യു​ന്നു.


ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തേ​യി​ല ഉത്​പാ​ദ​നം ഒ​ക്‌​ടോ​ബ​റി​ലെ പോ​ലെ ന​വം​ബ​റി​ലും കു​റ​ഞ്ഞു. ഈ ​മാ​സം ഉ​ത്പാ​ദ​നം വീ​ണ്ടും കു​റ​യു​മെ​ന്ന സൂ​ച​ന​യാ​ണു തോ​ട്ടം മേ​ഖ​ല​യി​ൽനി​ന്നും ല​ഭ്യ​മാ​കു​ന്ന​ത്‌. ജ​നു​വ​രി‐​ഒ​ക്‌​ടോ​ബ​റി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ തേ​യി​ല ക​യ​റ്റു​മ​തി 6.47 ശ​ത​മാ​നം വ​ർ​ധി​ച്ച്‌ 228.52 ദ​ശ​ല​ക്ഷം കി​ലോ​യാ​യി. യു​എ​ഇ​യും ഇ​റാ​ക്കു​മെ​ല്ലാം ഇ​ന്ത്യ​ൻ ചാ​യ​യു​ടെ മാ​ധു​ര്യം നു​ക​രാ​ൻ ഉ​ത്സാ​ഹി​ച്ച​ത്‌ ക​യ​റ്റു​മ​തി മേ​ഖ​ല​യ്‌​ക്ക്‌ ന​വോ​ന്മേ​ഷം പ​ക​ർ​ന്നു.

K-Rail Survey

Tags : Rubber prices

Recent News

Corehub Up