x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു ദി​​വ​​സം എ​​സ്ബി​​ഐ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ല


Published: May 21, 2026 11:06 PM IST | Updated: May 21, 2026 11:06 PM IST

മും​​ബൈ: രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ബി​​ഐ) അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ചു​​ദി​​വ​​സം പ്ര​​വ​​ർ​​ത്ത​​നം മു​​ട​​ങ്ങും.

23നും 24​​നും ശ​​നി, ഞാ​​യ​​ർ അ​​വ​​ധി. 25, 26 തീ​​യ​​തി​​കി​​ൽ എ​​സ്ബി​​ഐ എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ (ബെ​​ഫി) ആ​​ഹ്വാ​​ന​​പ്ര​​കാ​​രം ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക്. 27ന് ​​ബ​​ക്രീ​​ദ് മൂ​​ലം അ​​വ​​ധി.

സ്ഥി​​രം ജോ​​ലി​​ക​​ൾ​​ക്ക് പു​​റം​​ക​​രാ​​ർ ന​​ല്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ഹൗ​​സ് കീ​​പ്പിം​​ഗ്, സെ​​ക്യൂ​​രി​​റ്റി ഗാ​​ർ​​ഡ് ത​​സ്തി​​ക​​ക​​ളി​​ലും ക്ല​​റി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ലും സ്ഥി​​ര​​നി​​യ​​മ​​നം ന​​ട​​ത്തു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണ് പ​​ണി​​മു​​ട​​ക്ക്.

എ​​സ്ബി​​ഐ​​യി​​ൽ ക​​രാ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ൾ കൂ​​ടു​​ന്ന​​തി​​ൽ ജീ​​വ​​ന​​ക്കാ​​ർ ആ​​ശ​​ങ്കാ​​കു​​ല​​രാ​​ണ്. നി​​ല​​വി​​ൽ 2.30 ല​​ക്ഷം ജീ​​വ​​ന​​ക്കാ​​രാ​​ണ് ബാ​​ങ്കി​​നു​​ള്ള​​ത്. ഇ​​തി​​ൽ 1.25 ല​​ക്ഷം പേ​​രും ക​​രാ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്.

ജീ​​വ​​ന​​ക്കാ​​രെ ഇ​​ൻ​​ഷ്വറ​​ൻ​​സ് പോ​​ളി​​സി​​ക​​ൾ വി​​ല്ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ന്ന​​തും ജീ​​വ​​ന​​ക്കാ​​രു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : SBI consecutive next week not operate

Recent News

Corehub Up