x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണം; മീ​ഷോ​യ്ക്ക് 1,500 കോ​ടി രൂ​പ​യു​ടെ നോ​ട്ടീ​സ്


Published: March 8, 2026 12:04 AM IST | Updated: March 8, 2026 12:04 AM IST

ബം​​ഗ​​ളൂ​​രു: പ്ര​​മു​​ഖ ഇ-​​കൊ​​മേ​​ഴ്‌​​സ് പ്ലാ​​റ്റ്‌​​ഫോ​​മാ​​യ മീ​​ഷോ​​യ്ക്ക് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് 1,500 കോ​​ടി രൂ​​പ​​യു​​ടെ നി​​കു​​തി ഡി​​മാ​​ൻ​​ഡ് നോ​​ട്ടീ​​സ് അ​​യ​​ച്ചു.

2022-23 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ നി​​കു​​തി​​യി​​ന​​ത്തി​​ൽ പി​​ഴ​​യും പ​​ലി​​ശ​​യും ഉ​​ൾ​​പ്പെ​​ടെ 1499.73 കോ​​ടി രൂ​​പ അ​​ട​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ആ​​ദാ​​യ നി​​കു​​തി ഡി​​മാ​​ൻ​​ഡ് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്.

എ​​ന്നാ​​ൽ ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്റെ ഈ ​​ക​​ണ്ടെ​​ത്ത​​ലു​​ക​​ളോ​​ട് ത​​ങ്ങ​​ൾ യോ​​ജി​​ക്കു​​ന്നി​​ല്ലെ​​ന്ന് മീ​​ഷോ വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ​​പോ​​രാ​​ട്ടം ന​​ട​​ത്തു​​മെ​​ന്നും ക​​മ്പ​​നി​​യു​​ടെ സാ​​മ്പ​​ത്തി​​ക നി​​ല​​യെ ഇ​​ത് ബാ​​ധി​​ക്കി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ മു​​ന്പ് ല​​ഭി​​ച്ച 572 കോ​​ടി രൂ​​പ​​യു​​ടെ നി​​കു​​തി നോ​​ട്ടീ​​സി​​നെ​​തി​​രേ മീ​​ഷോ ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യും നി​​ല​​വി​​ൽ കോ​​ട​​തി ആ ​​ആ​​വ​​ശ്യ​​ത്തി​​ന് സ്റ്റേ ​​അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ഒ​​ക്‌​​ടോ​​ബ​​ർ-​​ഡി​​സം​​ബ​​ർ പാ​​ദ​​ത്തി​​ൽ ക​​മ്പ​​നി​​യു​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ 31 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യെ​​ങ്കി​​ലും ന​​ഷ്ടം 491 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

Tags : Meesho Tax evasion allegations notice e commerce platform

Recent News

Corehub Up