"അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം'
Sunday, January 17, 2021 5:29 PM IST
സമൂഹത്തിൽ തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് തുറന്നുപറയാനുള്ള ധൈര്യം കാണിക്കണമെന്ന് നടി പ്രയാഗ മാർട്ടിൻ. മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ, അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.
തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച് നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ലെന്നും പ്രയാഗ പറയുന്നു.
"ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവർക്കും ഒരു വോയ്സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണമെന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ... ഇന്ന പ്രായം ആവണമെന്നോ... ഇന്ന ജോലി വേണമെന്നോ... ഇന്ന ജെൻഡർ ആകണമെന്നോ.. ഒന്നുമില്ല..' - പ്രയാഗ പറഞ്ഞു