വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ളെ കാ​റ്റി​ൽ പ​റ​ത്തി അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും; വീ​ഡി​യോ
Wednesday, December 6, 2023 11:50 AM IST
ബോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും വി​വാ​ഹ​മോ​ചി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്. എ​ന്നാ​ൽ വാ​ർ​ത്ത​ക​ളെ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി താ​ര​കു​ടും​ബം ഒ​ന്നി​ച്ചെ​ത്തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ൽ.

നെ​റ്റ്ഫ്ലി​ക്സ് ഒ​രു​ക്കു​ന്ന ആ​ർ​ച്ചീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രി​മീ​യ​ർ ഷോ ​കാ​ണാ​നാ​ണ് ബ​ച്ച​ൻ കു​ടും​ബം ഒ​ന്നി​ച്ചെ​ത്തി​യ​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, ജ​യ ബ​ച്ച​ൻ, ശ്വേ​ത ന​ന്ദ, ന​വ്യ ന​വേ​ലി, ഐ​ശ്വ​ര്യ റാ​യി, അ​ഭി​ഷേ​ക്, ആ​രാ​ധ്യ എ​ന്നി​വ​രാ​ണ് ഒ​ന്നി​ച്ചെ​ത്തി​യ​ത്.

അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​ൾ ശ്വേ​ത ബ​ച്ച​ൻ ന​ന്ദ​യു​ടെ മ​ക​ൻ അ​ഗ​സ്ത്യ ന​ന്ദ ആ​ർ​ച്ചീ​സ് എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ്.



ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൾ സു​ഹാ​ന ഖാ​ൻ, ബോ​ണി ക​പൂ​ർ-​ശ്രീ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഖു​ഷി ക​പൂ​ർ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സോ​യ അ​ക്ത​ർ സം​വി​ധാ​നം ചെ​യ്യു​ന്ന നെ​റ്റ്ഫ്ലി​ക്സ് ചി​ത്ര​മാ് ദ് ​ആ​ർ​ച്ചീ​സ്. ആ​ര്‍​ച്ചി എ​ന്ന ലോ​ക​പ്ര​ശ​സ്ത​മാ​യ കോ​മി​ക്ക് ബു​ക്കി​നെ ആ​സ്പ​ദ​മാ​ക്കി​യാ​വും ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ച​ട​ങ്ങി​നി​ടെ അ​ഗ​സ്ത്യ ന​ന്ദ​യെ കൊ​ഞ്ചി​ക്കു​ന്ന ഐ​ശ്വ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​ണ്. അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും ത​മ്മി​ൽ ഭി​ന്ന​ത​യാ​ണെ​ന്നും ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​കാ​ൻ പോ​കു​ന്നു​വെ​ന്നു​മാ​ണ് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​ത്.



ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ഭി​ഷേ​ക് വി​വാ​ഹ​മോ​തി​രം ധ​രി​ച്ച​ല്ല എ​ത്തി​യ​തെ​ന്നാ​ണ് ഇ​വ​ർ ക​ണ്ടു​പി​ടി​ച്ച കാ​ര​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും അ​മി​താ​ഭ് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യി​യെ അ​ൺ​ഫോ​ളോ ചെ​യ്തെ​ന്നും വാ​ർ​ത്ത​ക​ൾ വ​രു​ക​യു​ണ്ടാ​യി.



വാ​ർ​ത്ത​ക​ളെ​ല്ലാം വെ​റും ഊ​ഹ​പോ​ഹ​ങ്ങ​ളാ​ണെ​ന്നു​ള്ള​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് വീ​ഡി​യോ. ജ​യാ ബ​ച്ച​നും അ​മി​താ​ഭ് ബ​ച്ച​നു​മൊ​പ്പം ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.