എങ്ങനെയായിരിക്കും ആ ദിവസം ?; മത്സരവുമായി ആൻഡ്രോയിഡ് കുഞ്ഞപ്പൻ
Friday, October 11, 2019 11:57 AM IST
സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും നായകരായി എത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ അണിയറ പ്രവർത്തകർ ഒരു മത്സരവുമായി എത്തിയിരിക്കുകയാണ്. ‘ഒരു ദിവസത്തേക്ക് റോബട്ട് നിങ്ങളുടെ സ്വന്തമായാല്‍ എങ്ങനെ ആയിരിക്കും നിങ്ങളുടെ ആ ദിവസം’. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചോദ്യത്തിനുള്ള ഉത്തരം കമന്റുകളായാണ് പോസ്റ്റ് ചെയ്യേണ്ടത്.
മത്സരത്തില്‍ വിജയികളാകുന്നവരെ ട്രെയ്ലര് ലോഞ്ചിന് പ്രത്യേക അതിഥിയായി ക്ഷണിക്കും. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് വ്യത്യസ്തമായ മത്സരവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ഒക്ടോബര്‍ 16 ആണ് അവസാന തീയതി. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് സംവിധാനം ചെയ്യുന്നത്. നവംബർ എട്ടിന് ചിത്രം തീയറ്ററിലെത്തും.