"നിങ്ങൾക്ക് സംഭവിക്കുന്നതു വരെ അത് മനസിലാകില്ല'
Saturday, September 19, 2020 12:27 PM IST
മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചർച്ചയാകുന്നത്.
"മറ്റൊരാൾക്ക് നിങ്ങൾ വരുത്തിവയ്ക്കുന്ന നാശത്തിന്റെ പ്രത്യാഘാതം എന്തെന്നത്, അത് നിങ്ങൾക്കും സംഭവിക്കുന്നതുവരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാൻ ഇവിടെയുള്ളത്. - കർമ' എന്നാണ് ഭാവന കുറിച്ചത്.
ചലച്ചിത്രമേഖലയിൽ നിന്നുള്ളവരുൾപ്പെടെ നിരവധിപ്പേരാണ് ഭാവനയുടെ പോസ്റ്റിൽ പിന്തുണയറിയിച്ചത്.
വിവാഹത്തിനു ശേഷം മലയാള സിനിമയിൽ നിന്നു വിട്ടുനിന്ന ഭാവന ഇപ്പോൾ കന്നഡ സിനിമയിലാണ് അഭിനയിക്കുന്നത്. സൂപ്പർഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99 ആണ് ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.