ബി​ഗ് ബോ​സുകാ​ർ ഇനി ബോ​യിംഗ് ബോ​യിംഗിൽ
Saturday, November 21, 2020 3:17 PM IST
ഏ​ഷ്യാ​നെ​റ്റ് സം​പ്രേ​ഷ​ണം ചെ​യ്ത ബി​ഗ് ബോ​സ് സീ​സ​ൺ 2 ലെ ​താ​ര​ങ്ങ​ൾ വീ​ണ്ടും ഒന്നിക്കുന്നു. ബോ​യിംഗ് ബോ​യിംഗ് എ​ന്ന വെ​ബ് സീ​രി​സി​ലു​ടെയാണ് താരങ്ങളുടെ തി​രി​ച്ചു​വ​രവ്.

പ്രി​യ​ദ​ർ​ശന്‍റെ അ​സോ​സി​യേ​റ്റ് സു​രേ​ഷ് കൃ​ഷ്ണ​യാ​ണ് സീ​രി​സിന്‍റെ സം​വി​ധാ​യ​ക​ൻ. ബി​ഗ് ബോ​സ് ഷോ​യി​ൽ പ​തി​നേ​ഴാമ​താ​യി എ​ത്തി​യ മ​ത്സ​രാ​ർ​ഥി​കൂ​ടിയാ​യി​രു​ന്നു സു​രേ​ഷ്. 1985​ൽ പു​റ​ത്തി​റ​ങ്ങി​യ പ്രി​യ​ദ​ർ​ശന്‍റെ ബോ​യിംഗ് ബോ​യിംഗ് എന്ന ​സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഹാ​സ്യരം​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​തു​കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ ടൈ​റ്റി​ൽ സീ​രി​സി​ന് കൊ​ടു​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ, മു​കേ​ഷ്, ജ​ഗ​തി, സു​കു​മാ​രി, സോ​മ​ൻ, മേ​ന​ക, ശ​ങ്ക​ർ തു​ട​ങ്ങി വ​ൻതാ​ര​നി​ര​യു​ള്ള സി​നി​മയു​ടെ ഹാ​സ്യരംഗങ്ങൾ​ക്ക് ഇ​ന്നും ഡി​മാൻഡാണ് . മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ഹി​ന്ദി​യി​ലും മ​റ്റു ഭാ​ഷ​യി​ലും പ്രിയൻ ഈ ചിത്രത്തിന്‍റെ പതിപ്പുകൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

നടിയും ബിഗ്ബോസ് താരവുമായ രാ​ജ​നി ചാ​ണ്ടി​യു​ടെ ക​ള​മ​ശേരിയിലെ വീ​ട്ടി​ലാ​ണ് സീ​രി​സി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​ടിടി പ്ലാറ്റ്ഫോ​മി​ൽ 2021 ജ​നു​വ​രി മു​ത​ൽ ബോ​യിംഗ് ബോ​യിംഗ്​ പ്രേ​ക്ഷ​ക​രി​ലെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​രു​ടെ പദ്ധതി.വി​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും നി​റ​ഞ്ഞു നി​ന്നി​രു​ന്ന ബി​ഗ് ബോ​സ് ഷോ 75 എ​പ്പി​സോ​ഡു​ക​ൾ​ക്കു ശേ​ഷം കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​നി​ർ​ത്തി വെ​ക്കു​ക​യാ​യി​രു​ന്നു. സെ​ലി​ബ്രിറ്റി​ക​ൾ ഉൾപ്പെടെ സ​മൂ​ഹ​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 17 മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രു​ന്നു ബി​ഗ് ബോ​സ്‌​
ഹൗ​സി​ൽ ഒന്നിച്ചത്.

ലോ​ക ടെ​ലി​വി​ഷ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഡ്ജ​റ്റ് ഷോ ​ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ​ൻവി​ജ​യമാ​ണെ​ങ്കി​ൽ മ​ല​യാ​ള പ​തി​പ്പി​ന് വേ​ണ്ട​ത്ര വ്യൂ​വ​ർ​ഷി​പ്പ് നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​റ്റു ഭാ​ഷ​ക​ളി​ൽ പു​തി​യ സീ​സ​ണും തു​ട​ങ്ങിക്കഴി​ഞ്ഞു. മൂ​ന്നാ​മ​ത്തെ സീ​സ​ണ് മോ​ഹ​ൻ​ലാ​ലുമാ​യ് ഏ​ഷ്യാ​നെ​റ്റി​ന് കരാർ നി​ല​നി​ൽ​ക്കു​ന്നു​ണ്ട​ങ്കി​ലും ഷോ ​അ​നി​ശ്ചി​ത​മാ​യി നീ​ളുമെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.