വ്യാഴാഴ്ച സിനിമ ബന്ദ്
Wednesday, November 13, 2019 9:33 AM IST
സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമ ബന്ദ്. സിനിമ ടിക്കറ്റുകൾക്ക് അധിക വിനോദ നികുതി ഈടാക്കാനുള്ള നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. സിനിമ ചിത്രീകരണം നിർത്തി വയ്ക്കും.
സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഈടാക്കുന്ന തീരുമാനത്തെ എതിർത്ത് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് മുൻപും രംഗത്തെത്തിയിരുന്നു. ജിഎസ്ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതിയും ഈടാക്കിയാൽ സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാകുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ വാദം.