"എന്നും ഇങ്ങനെയിരിക്കു': സണ്ണി വെയ്ന് പിറന്നാൾ ആശംസയുമായി ദുൽഖർ
Tuesday, August 20, 2019 10:45 AM IST
സണ്ണി വെയ്ന് പിറന്നാൾ ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പ്രിയ സുഹൃത്തിന് ആശംസകളർപ്പിച്ചത്.
"പ്രിയപ്പെട്ട സണ്ണിച്ചാ..ഈ വർഷം അടിപൊളിയാണ്..വിവാഹം കഴിച്ചു. കൈനിറയെ ചിത്രങ്ങൾ. നിന്നെ പറ്റി ആലോചിക്കുമ്പോൾ നിന്റെ ഹൃദയം തുറന്നുള്ള ചിരിയും അടക്കിപ്പിടിച്ച ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുമാണ് എനിക്ക് കേൾക്കാൻ സാധിക്കുന്നത്! എന്നും ഇങ്ങനെയിരിക്കൂ. ഒരിക്കലും മാറരുത്..ഞങ്ങൾ നിന്നെയും കുഞ്ചുവിനെയും സ്നേഹിക്കുന്നു, സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ'. ദുൽഖർ കുറിച്ചു.
സിനിമയ്ക്കകത്തും പുറത്തും ദൃഢമായ സുഹൃത്ത് ബന്ധം കാത്ത് സൂക്ഷിക്കുന്ന ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.