നി​ങ്ങ​ളു​ടെ വാ​യ ആ​രെ​ങ്കി​ലും തു​ന്നി​ക്കെ​ട്ടി​യോ; ഷെ​യ്ൻ വി​വാ​ദ​ത്തി​ൽ ഹ​രീ​ഷ് പേ​ര​ടി
Friday, November 29, 2019 12:53 PM IST
ഷെ​യ്ൻ നി​ഗം വി​വാ​ദ​ത്തി​ൽ ആ​ഷി​ഖ് അ​ബു, ശ്യാം ​പു​ഷ്ക്ക​ര​ൻ, രാ​ജീ​വ് ര​വി, ഗീ​തു മോ​ഹ​ൻ​ദാ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി.

നി​ങ്ങ​ളു​ടെ വാ​യ ആ​രെ​ങ്കി​ലും തു​ന്നി​ക്കെ​ട്ടി​യോ എ​ന്ന ചോ​ദ്യ​മു​ന്ന​യി​ക്കു​ന്ന ഹ​രീ​ഷ് നി​ങ്ങ​ളു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ഷെ​യ്ൻ നി​ഗം എ​ന്ന ന​ട​ന്‍റെ പ്ര​ശ്നം ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ളി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്നു​വെ​ന്നും മ​ല​യാ​ള സി​നി​മ​യി​ലെ​യും അ​ന്യ​ഭാ​ഷ സി​നി​മ​ക​ളി​ലെ​യും രാ​ഷ്ടി​യ​ത്തെ​ക്കു​റി​ച്ചും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന നി​ങ്ങ​ൾ​ക്ക് എ​ന്താ​ണ് പ​റ്റി​യ​തെ​ന്ന് ഹ​രീ​ഷ് ചോ​ദി​ക്കു​ന്നു.

അ​വ​നെ നി​ങ്ങ​ൾ അ​നു​കൂ​ലി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നാ​യി കേ​ര​ളം കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് കു​റി​ച്ചാ​ണ് ഹ​രീ​ഷ് പേ​ര​ടി ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.