ഓടിവന്ന് തോളിൽ കൈയിട്ട് സെൽഫി എടുത്തവരെയും ചേർത്ത് നിർത്തി പ്രണവ് മോഹൻലാൽ; ഇങ്ങനെയും ഒരു പാവം ഉണ്ടാകുമോയെന്ന് ചോദ്യം
Tuesday, May 6, 2025 2:30 PM IST
നടൻ പ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എയർപോർട്ടിനകത്തേയ്ക്ക് മാതാവ് സുചിത്ര മോഹൻലാലിനൊപ്പം ട്രോളിയും തള്ളി പോകുന്നതിനിടിയിലെ വീഡിയോയാണ് ആരാധകരുടെ ഹൃദയം കവരുന്നത്.
എയർപോർട്ടിനകത്തേയ്ക്ക് കയറുന്നതിന് മുൻപേ സെൽഫിയെടുക്കാനായി ഓടിയെത്തിവരെയും പ്രണവ് നിരാശരാക്കിയില്ല. തന്റെ തോളിൽ കൈയിട്ടു ഫോട്ടോ എടുക്കുന്ന ആരാധകനെ ചേർത്തു നിർത്തുന്ന പ്രണവിനെയും കാണാനാകും. ഫോട്ടോ എടുക്കാൻ ആരാധകർ വരുന്ന സമയമത്രയും മകനു വേണ്ടി സുചിത്രയും കാത്തുനിൽക്കുന്നുണ്ട്.
‘ഇങ്ങനെയും പാവം ഉണ്ടാകുമോ?’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അമ്മയും മകനും വളരെ സിംപിൾ ആണെന്നും തലക്കനത്തോടെ നടന്നു പോകുന്ന താരങ്ങൾ ഇവരെ കണ്ടു പഠിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.