ഇതുവരെ പറയാത്ത ഏറ്റവും വലിയ പ്രണയകഥ; ബാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ
Wednesday, May 7, 2025 3:09 PM IST
മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷികാശംസകള്‍ നേർന്ന് ദുൽഖർ സൽമാൻ. ഏറ്റവും മനോഹരമായ ദന്പതികളാണെന്ന ഹാഷ്ടാഗിനൊപ്പമാണ് ദുൽഖർ ബാപ്പയുടെയും ഉമ്മയുടെയും ചിത്രം പങ്കുവച്ചത്.
സന്തോഷകരമായ വിവാഹ വാർഷികാശംസകൾ നേരുന്നു ഉമ്മ, അപ്പ. നമ്മുടെ ഹൃദയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറം നിങ്ങളെ രണ്ടു പേരെയും ഞങ്ങൾ സ്നേഹിക്കുന്നു എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്. ഓർക്കിഡ് പൂക്കളുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും ചിത്രങ്ങളിൽ കാണാനാവുക.
ഈ അടുത്ത ദിവസങ്ങളിലായിരുന്നു സുൽഫത്തിന്റെയും ദുൽഖറിന്റെ മകൾ മറിയത്തിന്റെയും ജന്മദിനം. ഇരുവർക്കും ജന്മദിനാശംസകൾ പങ്കുവച്ച് ദുൽഖർ പങ്കിട്ട കുറിപ്പും ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.